വടകര: തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് സൗഹൃദ കൂട്ടായ്മ 2020 വാട്സ്ആപ് ഗ്രൂപ്പിൻെറ പുതുവത്സരാഘോഷം. കെ.കെ. വി പിന്‍ദാസ്, സി.എച്ച്. രജീഷ്, വിനു കസ്തൂരി, ഒ. ധർമേന്ദ്രന്‍, കെ.ടി. ജയേഷ് എന്നിവര്‍ അഡ്മിന്‍മാരായ വാട്സ്ആപ് കൂട്ടായ്മയാണ് വേറിട്ട ആഘോഷപരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിനിെട ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക് വടകര: പുതുവത്സരാഘോഷത്തിനിടയിലെ ആക്രമണത്തിൽ മൂന്നു പേര്‍ക്ക് പരിക്ക്. കുന്നുമ്മക്കര ചെറിയേരിതാഴയിലാണ് സംഭവം. പുതുവത്സരാഘോഷം നടത്തുന്നതിനിെട സംഘംചേർന്നെത്തി ആയുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു. കുന്നുമ്മക്കരയിലെ അരിക്കോത്ത് വിബിലേഷ്, ശ്രീഹരി പാലിയാട്ട്, പി.കെ. കലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെ കേക്ക് മുറിച്ച് ആഘോഷം നടത്തുന്നതിനിെട അക്രമിസംഘത്തില്‍പെട്ട ഒരാള്‍ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് ആള്‍ക്കൂട്ടത്തില്‍ കയറ്റിയത് ചോദ്യചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് പറയുന്നു. സംഭവത്തില്‍ എടച്ചേരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.