ആദ്യം ഭീതിയുടെ പുക; പിന്നെ, പ്രതിരോധത്തിൻെറ പാഠമായതുമാറി വടകര: മടപ്പള്ളി ഗവ. വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ് കൂള്‍ വിദ്യാര്‍ഥികള്‍ക്കിന്നലെ നാളിതുവരെയില്ലാത്ത പഠനമായിരുന്നു. എങ്ങനെ, തീപിടുത്തത്തെ പ്രതിരോധിക്കാമെന്ന പാഠമാണവര്‍ പഠിച്ചെടുത്തത്. അതിനായി ആദ്യം അവര്‍ ഭീതിയുടെ പുക ശ്വസിച്ചു. പിന്നെ സ്വതസിദ്ധമായ ഇടപെടലുകള്‍. ഒടുവിലാണവര്‍ക്ക് മോക്ഡ്രില്ലാണെന്ന് മനസ്സിലായത്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ക്ലാസ് മുറിയിലുണ്ടായ തീപിടുത്തം ഫയര്‍ഫോഴ്സും, പൊലീസും ദുരന്ത നിവാരണ വകുപ്പും, ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ മോക്ഡ്രില്ലിലൂടെ പരിഹരിച്ച് കാണിക്കുകയായിരുന്നു. സ്കൂളിൻെറ മൂന്നാംനിലയില്‍ തീപിടുത്തമുണ്ടാക്കി പുകപടരാന്‍ തുടങ്ങി. കുട്ടികള്‍ പുറത്തേക്ക് ഓടി. വിവരമറിെഞ്ഞത്തിയ അധ്യാപകര്‍ പറഞ്ഞതിൻെറ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപകന്‍ വി.പി. പ്രഭാകരന്‍ അഗ്നിശമന സേനയെ അറിയിച്ചു. സംഭവം അറിഞ്ഞ് ചോമ്പാല പൊലീസും സ്ഥലെത്തത്തി. തുടര്‍ന്ന് വടകരയില്‍ നിെന്നത്തിയ ഫയര്‍ഫോഴ്സ് കെട്ടിടത്തിൻെറ മൂന്നാം നിലയിലേക്ക് വെള്ളം ചീറ്റി തീയണച്ചു. ഒപ്പം സേനാഗംങ്ങള്‍ അപകടത്തില്‍പെട്ട കുട്ടികളെ താഴെയിറക്കി. 22പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ 15 വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഗുരുതര പരിക്കേറ്റ നാലുപേരെ ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍നേരം അക്ഷരാർഥത്തില്‍ മടപ്പള്ളി സ്കൂള്‍ പരിസരത്തെ ഭീതിയിലാഴ്ത്തി. തീപിടിച്ചതറിെഞ്ഞത്തിയ നാട്ടുകാര്‍ പൊലീസിനെതിരെ തട്ടിക്കയറി. ജില്ലയിലെ മടപ്പള്ളി, പുതുപ്പാടി എന്നീ രണ്ട് സ്കൂളുകളിലാണ് മോക്ഡ്രില്‍ അരങ്ങേറിയത്. ദുരന്തനിവാരണ സേന കോഓഡിനേറ്റര്‍ കെ. നിധിന്‍, അഗ്നിശമന സേനയിലെ ലീഡിങ് ഫയര്‍മാന്‍ കെ. മനോജ് കുമാര്‍, ലീഡിങ് ഫയര്‍മാന്മാരായ പി. വിജിത്ത് കുമാര്‍, വി.കെ. നിഷാദ്, അരുണ്‍ പ്രസാദ്, എം. ലിനീഷ്, പി.സി. ധീരജ് ലാല്‍, പ്രജിത്, കെ. വിജയന്‍ എന്നിവരും ചോമ്പാല സി.ഐ ടി.പി. സുമേഷ്, എസ്.ഐ നിഖില്‍, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ജഹാന, എന്‍.കെ. മധുമോഹനന്‍, പി.കെ. ദിനേശന്‍, രാജേശ്വരി, രമ്യ, ഷീന, രജനി പി.ടി.എ പ്രസിഡൻറ് പി.പി. ദിവാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.