ലോകത്ത് സമാധാനം ആഗ്രഹിക്കുന്നത് മതവിശ്വാസികള്‍ -ഡോ. ഹുസൈന്‍ മടവൂര്‍

വടകര: മതത്തി‍ൻെറ അനുയായികള്‍ ലോകത്ത് സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സമാധാനപൂര്‍ണമായ സാഹചര്യത്തില്‍ മാത്രേമ ആശയങ്ങളും സംസ്കാരങ്ങളും കൈമാറ്റപ്പെടുകയുള്ളൂവെന്നും ഡോ. ഹുസൈന്‍ മടവൂര്‍. വടകര മണ്ഡലം ഐ.എസ്.എം പൊതുസമ്മേളനം വടകര കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളന സപ്ലിമൻെറ് പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.വി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.എം ജില്ല കണ്‍വീനര്‍ എന്‍.കെ.എം. സകരിയ്യ നസീര്‍ മദനി, ടി.പി. മൊയ്തു വടകര, ജാഫര്‍ വാണിമേല്‍, ഐ.എസ്.എം ജില്ല പ്രസിഡൻറ് നൗഷാദ് കരുവണ്ണൂര്‍, പി.കെ. ഫൈസല്‍, എ. അബ്ദുറഹിമാന്‍, സി. മഹ്മൂദ് നൗഷാദ് കപ്പി‍ൻെറവിട, അബ്ദുസ്സലാം കല്ലേരി, ശഫീല്‍ വടകര, തന്‍സീല്‍ വടകര, പി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച ആയഞ്ചേരിയില്‍ നടക്കുന്ന സമ്പൂര്‍ണ സമ്മേളനം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.