വടകര ബസ്​ സ്​റ്റാൻഡിലെ മാലിന്യത്തിന്​ കച്ചവടക്കാര്‍ കാവലാകും

വടകര: പഴയ ബസ്സ്റ്റാൻഡ് പൂര്‍ണമായും മാലിന്യ മുക്തമാക്കുന്നതി‍ൻെറ ഭാഗമായി കച്ചവടക്കാരും നാട്യകലാക്ഷേത്രയും അജൈവ പാഴ്വസ്തുക്കള്‍ നിക്ഷേപിക്കുന്നതിന് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. വടകര ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കുതിനുള്ള ബൂത്തുകള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അശോകന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ റീന ജയരാജ്, വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍, മണലില്‍ മോഹനന്‍, ലിസി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പഴയ ബസ് സ്റ്റാൻഡിൽ കച്ചവടക്കാരുടെയും പൊലീസി‍ൻെറയും സഹായത്തോടെ സി.സി.ടി.വി കാമറകളും, കൂടുതൽ ഇരിപ്പിടങ്ങളും സ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.