പ്രതിഷേധ സംഗമം

കോട്ടപ്പള്ളി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദ് നിര്‍ബന്ധിത തിരോധാനത്തിന് മൂന്നുവര്‍ഷം തികഞ്ഞിട്ടും നജീബിനെ കെണ്ടത്താന്‍ ഭരണകൂടത്തിന് കഴിയാത്തതിലും നജീബിനെ ആക്രമിച്ച എ.ബി.വി.പി ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് എസ്.ഐ.ഒ വടകര ഏരിയ നടത്തി. സംഗമം ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് സിദ്ദീഖ് റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല ജോ. സെക്രട്ടറി അന്‍വര്‍, എം.എസ്.എഫ് കുറ്റ്യാടി മണ്ഡലം ട്രഷറര്‍ സി. അസ്ലം, അന്‍സബ് എന്നിവര്‍ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു വടകര: ഐ.സി.ഡി.എസ് േപ്രാജക്ടിലെ അഴിയൂര്‍, ചോറോട്, ഒഞ്ചിയം എന്നീ പഞ്ചായത്തുകളില്‍ സെലക്ഷന്‍ ലിസ്റ്റ് തയാറാക്കുതിനായി അംഗന്‍വാടി ഹെല്‍പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസാവാന്‍ പാടില്ല. ഒക്ടോബര്‍ 31നകം അപേക്ഷ നല്‍കണം. ഫോണ്‍: 0496- 2501822, 9497260162. അധ്യാപക നിയമനം വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്ര അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബര്‍19 ന് രാവിലെ 10.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.