ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്; ചോമ്പാല ഉപജില്ലക്ക്​ ഇരട്ട കിരീടം

വടകര: ജില്ല സ്കൂള്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ചോമ്പാല ഉപജില്ല ഇരട്ട കിരീടം നേടി. അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലെ ആണ്‍കുട്ടികളുടെ ടീമുകളാണ് നേട്ടം കൈവരിച്ചത്. മുഴുവന്‍ ടീം അംഗങ്ങളും മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളാണ്. തൃശൂരില്‍ നടന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ ജില്ല ടീമില്‍ മടപ്പള്ളി ഗവ.ഗേള്‍സ് എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി അംഗമായിരുന്നു. വിജയം കൈവരിച്ച വിദ്യാര്‍ഥികളെല്ലാം യു.എല്‍.സി.സി.എസ്-മാപ്പിള്‍ പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ചവരാണ്. യു.എന്‍.സി.സി.എസിലെ എൻജിനീയറും, സീനിയര്‍ താരവുമായ സാബിര്‍ നസീറാണ് പരിശീലകന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.