'പഴയ ബസ്​സ്​റ്റാൻഡിൽ ബസ്​ കാത്തിരിപ്പു കേന്ദ്രം സ്​ഥാപിക്കണം'

ഗൂഡല്ലൂർ: പഴയ ബസ്സ്റ്റാൻഡിൽ കോഴിക്കോട് റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നു. ബീഫ് സ്റ്റാളുകൾക്കു മുന്നിലെ നടപ്പാതയിലും കടത്തിണ്ണയിലുമാണ് യാത്രക്കാർ ബസിനായി കാത്തിരിക്കുന്നത്. നാടുകാണി, പന്തല്ലൂർ ഭാഗത്തേക്ക് യാത്രചെയ്യുന്നവരാണ് ഇവിടെ കാത്തുനിൽക്കുന്നത്. ബസ്വെയ്റ്റിങ് ഷെഡ് ഒരുക്കിക്കൊടുക്കണമെന്ന ആവശ്യം ഗൂഡല്ലൂർ ഉപഭോക്തൃ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ശിവസുബ്രമണ്യവും അധികൃതരോട് ആവശ്യപ്പെട്ടു. എസ്.ബി.ഐക്ക് സമീപത്തും വെയ്റ്റിങ് ഷെഡ് വേണമെന്ന ആവശ്യം ഉയർന്നു. വിലവർധനക്കെതിരെ വ്യാപാരികൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഗൂഡല്ലൂർ: ഹോട്ടൽ, ബേക്കറി, ടീ ഷോപ്പ് എന്നീ ഭോജനശാലകളിൽ വിലവർധിപ്പിക്കാനായി ചേർന്ന യോഗത്തിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ചിലർ ഇറങ്ങിപ്പോയി. ജനുവരി ഒന്നുമുതൽ എല്ലാറ്റിനും 20 ശതമാനം വില കൂട്ടണമെന്ന ആവശ്യമാണ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് ശാഫിയുടെ ആവശ്യം. എന്നാൽ, സാധാരണക്കാരൻ വാങ്ങുന്ന ബർക്കി, െബ്രഡ്, ബന്ന്, ബിസ്കറ്റ് എന്നിവക്ക് വില കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയിെല്ലന്ന് അവരവരുടെ വസ്തുക്കളുടെ ഗുണനിലവാരമനുസരിച്ച് വില കൂട്ടിയോ കുറച്ചോ വിൽപന നടത്താമെന്നാണ് ഗൂഡല്ലൂരിലെ തൊമ്മീസ് ബേക്കറി ഉടമയും ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്ക് വ്യാപാരി സംഘം പ്രസിഡൻറുമായ എ.ജെ. തോമസിൻെറ അഭിപ്രായം. എല്ലാവരും ഒരുപോലെ വിലവർധനവ് നടപ്പാക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഇതംഗീകരിക്കാൻ പ്രയാസമാെണന്നാണ് ചില കച്ചവടക്കാരുടെ അഭിപ്രായം. ചായ, കടി എന്നിവക്ക് അഞ്ചുരൂപക്ക് വിൽക്കുന്നത് അസോസിയേഷൻ ഇടപെട്ട് തടയണമെന്ന ആവശ്യവും ചിലർ ഉയർത്തി. പുതിയ ബസ്സ്റ്റാൻഡിന് എതിർവശത്ത് നടത്തുന്ന െഡ്രയ്നേജ് നിർമാണം കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ വ്യാപാരി സംഘം ഇടപെടാതിരുന്നതും പ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.