പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

എസ്.ഡി.പി.ഐ, മനിതനേയ മക്കൾ കക്ഷി എന്നിവരാണ് ധർണ നടത്തിയത്. ഗൂഡല്ലൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ, മനിതനേയ മക്കൾ കക്ഷി എന്നിവർ ഗൂഡല്ലൂരിൽ പ്രതിഷേധ ധർണ നടത്തി. ഞായറാഴ്ച ഉച്ചക്ക് 2.30ന് ഗൂഡല്ലൂർ ഗാന്ധിമൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർ പങ്കെടുത്തു. ബില്ലിനെ അനുകൂലിച്ച എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ പ്രതിഷേധമുയർന്നു. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഷേക്ക് അലാവുദ്ദീൻ, നിഷാദ്, സക്കീർ, സിറാജുദ്ദീൻ, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. മനിതനേയ മക്കൾ കക്ഷി ധർണയിൽ ഹാബിദ്ഷാ അധ്യക്ഷത വഹിച്ചു. അബൂതാഹിർ, റഷീദ്, സാദിഖ്ബാബു, കലീം തുടങ്ങിയവർ സംസാരിച്ചു. GDR SDPI: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്.ഡി.പി.ഐ ഗൂഡല്ലൂരിൽ നടത്തിയ ധർണ GDR MMK: മനിതനേയ മക്കൾ കക്ഷിയുടെ ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.