പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമിരമ്പി

ഗൂഡല്ലൂർ: ദേവർഷോല ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ . പൊലീസ് അനുമതിയില്ലാെത നടന്ന പ്രകടനത്തിൽ, ദേവർഷോല പഞ്ചായത്തിലെ മേഫീൽഡ്, ഒറ്റുവയൽ, മൂന്നാം ഡിവിഷൻ, പാടന്തറ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. എട്ടാംമൈലിൽ നിന്ന് തുടങ്ങിയ പ്രതിഷേധ റാലി ദേവർഷോല ബസ്സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് യോഗം നടത്തി. എ.ഐ.എ.ഡി.എം.കെ പിന്തുണച്ചതാണ് രാജ്യസഭയിൽ നിയമം പാസാവാൻ കാരണമായതെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. കെ.ടി. നാണി അധ്യക്ഷത വഹിച്ചു. എം.ടി. മാനു, ഷൗക്കത്ത്, കെ.ടി. മുസ്തഫ, ശിവകുമാർ, എച്ച്. നാസർ, ഹാരൂൺ റഷീദ് എന്നിവർ നേതൃത്വം വഹിച്ചു. രാഷ്ട്രീയ നേതാക്കളായ കെ.പി. മുഹമ്മദ് ഹാജി, സെയ്ത് മുഹമ്മദ്, മൂർത്തി, വി.കെ. ഹനീഷ, റഷീദ്, എ.വി. ജോസ്, കെ. വിജയൻ, സക്കീർ ഉൾപ്പെടെയുള്ളവർ സംസാരിച്ചു. പ്രതിഷേധത്തിന് പിന്തുണയേകി ദേവർഷോലയിൽ വ്യാപാരികൾ മൂന്നുമണിക്കൂർ കടകളടച്ചു. GDR DVS: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേവർഷോലയിൽ നടന്ന പ്രതിഷേധം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.