ഗൂഡല്ലൂർ: ക്രിസ്മസ്, പുതുവത്സര അവധിയാഘോഷത്തിൻെറ മുന്നോടിയായി പർവത െറയിലിൻെറ സ്പെഷൽ സർവിസ് ആരംഭിക്കും. കൂനൂർ മുതൽ റണ്ണിമേട് വരെയാണ് ഡിസംബർ 16 മുതൽ സർവിസ്. ഇതിനായി സ്പെഷൽ ബോഗികൾ കൂനൂർ റയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഫസ്റ്റ് ക്ലാസിന് 32 സീറ്റാണുള്ളത്. ടിക്കറ്റ് ചാർജ് 400 രൂപയും. സെക്കൻഡ് ക്ലാസിന് 114 സീറ്റുമുണ്ട്. ടിക്കറ്റ് ചാർജ് 300 രൂപയുമായി നിശ്ചയിച്ചതായി റയിൽവേ അധികൃതർ അറിയിച്ചു. പുതുവത്സര ദിനാഘോഷംവരെ ഈ സ്പെഷൽ സർവിസ് ഉണ്ടാവും. നിലവിലുള്ള ഊട്ടി-കേത്തി സർവിസ് പുനരാരംഭിച്ചു. മഴകാരണം സർവിസ് നിർത്തിവെച്ചിരുന്നു. പർവത െട്രയിൻ യാത്ര ആഗ്രഹിച്ചെത്തുന്ന വിനോദസഞ്ചാരികൾക്ക് സ്പെഷൽ സർവിസ് സൗകര്യമാവും. ലോക് അദാലത്ത് ഗൂഡല്ലൂർ: ലീഗൽ സർവിസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നിലഗിരി ജില്ലയിലെ കോടതികളിൽ ലോക് അദാലത്ത് നടത്തി. ജില്ല കോടതിയിൽ ജഡ്ജിയിയും ലീഗൽ സർവിസസ് അതോറിറ്റി ജില്ല ചെയർമാനുമായ വടമല ഉദ്ഘാടനം ചെയ്തു. ഊട്ടിയിലെ ജില്ല കോടതിയിലും കൂനൂർ, കോത്തഗിരി, ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ മജിസ്േട്രറ്റ് കോടതികളിലുമാണ് അദാലത്ത് നടന്നത്. ഗൂഡല്ലൂർ കോടതികളിലെ അദാലത്ത് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സൈനുൽ ബാബു ഉദ്ഘാടനം ചെയ്തു. താൽക്കാലിക ചുമതലവഹിച്ച മജിസ്േട്രറ്റ് ജ്ഞാനബാലകൃഷ്ണൻ നേതൃത്വം വഹിച്ചു. പാനൽ അംഗങ്ങളായ വിജയകുമാർ, ഡയാലൻ എന്നിവർ പങ്കെടുത്തു. ലീഗൽ സർവിസസ് അതോറിറ്റി ഓഫിസർ മഹേഷ് സ്വാഗതം പറഞ്ഞു. ഗൂഡല്ലൂർ സബ് കോടതിയിൽ അഞ്ച്, ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 72, പ്രിൻസിപ്പൽ ഡിസ്ട്രിക് മുൻസിഫ് കോടതി ഒന്ന്, അദാലത്തിനു മുന്നോടിയായി 10 എന്നിങ്ങനെ 88 കേസുകൾക്ക് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.