ഗൂഡല്ലൂർ: പുഷ്പഗിരി ഹോസ്പിറ്റലിൽ ഡയാലിസിസ് മെഷീൻ സൗകര്യം ലഭ്യമാക്കി. കേരളത്തിലെ തണൽ, ഗൂഡല്ലൂരിലെ നന്മ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് നാലു മെഷീനുകൾ ആശുപത്രിയിൽ ഒരുക്കിയത്. ഡയാലിസ് സൗകര്യമില്ലാത്തതിനാൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ നിന്നുള്ള രോഗികൾ വയനാട്, മലപ്പുറം, ഊട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. യാത്രാ ദൈർഘ്യവും ചികിത്സക്കുള്ള തുകയും കൂടുന്നതിനാൽ ഗൂഡല്ലൂരിലെ സൗകര്യം ഏറെ ഉപകാരപ്രദമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. ഹോസ്പിറ്റൽ ചീഫ് ഡോ. ലില്ലി ജോസ് അധ്യക്ഷതവഹിച്ചു. സരസ്വതി ഹോസ്പിറ്റൽ എം.ഡി ഡോ. ശിവകുമാർ കോയമ്പത്തൂർ, സുരേഷ് (അർജുൻ കോളജ് ടെക്നോളജി, കോയമ്പത്തൂർ), ഗൂഡല്ലൂർ താലൂക്കാശുപത്രി ചീഫ് ഡോ. പുകഴേന്തി, എസ്.ഐ. പ്രകാശ്, നന്മ ഫൗണ്ടേഷൻ ഭാരവാഹികളായ ശിവരാജ്, ജാകീർ ഹുസൈൻ, സെബീർ, സുൽഫിക്കർ അലി എന്നിവർ പങ്കെടുത്തു. ഡോ. ക്രീസ്റ്റീന സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.