കുട്ടിയാന ചെരിഞ്ഞ സംഭവം

തള്ളയാന മാറി; ജഡം നീക്കി ഗൂഡല്ലൂർ: ചേരമ്പാടി നായക്കൻചോല ഭാഗത്ത് െചരിഞ്ഞ കുട്ടിയാനയുടെ ജഡം വെള്ളിയാഴ്ച സന്ധ്യയ ോടെ മാറ്റി. ജഡം അഴുകി നാറ്റം ഉണ്ടായതോടെയാണ് ഇതിനടുത്ത് നിലയുറപ്പിച്ചിരുന്ന തള്ളയാന ദൂരേക്ക് മാറിയതും വനപാലകർക്ക് ഇന്നലെ വൈകീട്ട് ജഡം നീക്കാനായതും. മൂന്നുദിവസം മുമ്പാണ് ജനവാസമുള്ള ഭാഗത്തെ കുറ്റിക്കാട്ടിൽ ആനക്കുട്ടിയുടെ ജഡം കണ്ടത്. പോസ്റ്റ്മോർട്ടത്തിന് ജഡം മാറ്റാനുള്ള വനപാലകരുടെ ശ്രമം കഴിഞ്ഞദിവസം ഫലിച്ചില്ല. സമീപത്തെ ക്ഷേത്രത്തിൻെറ തൂണുകളും ഷെഡും വനപാലകരുടെ വാഹനങ്ങളും തള്ളയാന തകർത്തിരുന്നു. തള്ളയാനയുടെ ആക്രോശവും പരാക്രമവും വെള്ളിയാഴ്ച വൈകുന്നേരംവരെ തുടർന്നതിനാൽ ജഡത്തിനടുത്തേക്ക് അടുക്കാൻപോലും പറ്റാത്ത നിലയായിരുന്നു. സന്ധ്യയോടെയാണ് ആന ഇവിടെനിന്ന് നീങ്ങിയത്. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് നടപടി സ്വീകരിക്കുമെന്ന് വനപാലകർ അറിയിച്ചു. GDR ELE PHANT. കുട്ടിയാന ചെരിഞ്ഞ ഭാഗത്ത് നിലയുറപ്പിച്ച തള്ളയാനയെ നീരിക്ഷിക്കുന്ന വനപാലകർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.