ആദിവാസി ഗ്രാമത്തിലേക്ക് ബസ്​ സർവിസ്​ വേണമെന്ന്​

ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ലാറിസ്ടൺ നാലാം നമ്പർ ആദിവാസി ഗ്രാമത്തിലേക്ക് ബസ് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോളനിവാസികൾ ആർ.ഡി.ഒക്ക് നിവേദനം സമർപ്പിച്ചു. വിടുതലൈ ശിരുത്തൈകൾ കക്ഷി ജില്ലാ സെക്രട്ടറി സഹദേവൻെറ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ആർ.ഡി.ഒയെ കണ്ടത്. കോളനിയിൽനിന്ന് ഗൂഡല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ, സൻെറ് മേരീസ് സ്കൂൾ എന്നിവിടങ്ങളിലേക്ക് വരുന്ന കുട്ടികൾക്ക് വാഹന സൗകര്യമില്ലാത്തതിനാൽ വളരെ പ്രയാസമാണ് നേരിടുന്നത്. പകൽപോലും വന്യമൃഗ ഭീഷണിയുള്ള മേഖലയാണ് ഓവാലി. അതിനാൽ സർക്കാർ ബസ് സർവിസിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. GDR VCK ലാറിസ്ടൺ ആദിവാസി കോളനിയിലേക്ക് ബസ് സർവിസ് ആവശ്യപ്പെട്ട് കോളനിവാസികൾ ആർ.ഡി.ഒക്ക് നിവേദനം നൽകാനെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.