ചികിത്സ രംഗത്ത് ആസ്​റ്റർ മിംസി‍െൻറ ട്രൂ ബീം വലിയ മാറ്റമുണ്ടാക്കും ^മന്ത്രി ടി.പി. രാമകൃഷ്ണൻ

ചികിത്സ രംഗത്ത് ആസ്റ്റർ മിംസി‍ൻെറ ട്രൂ ബീം വലിയ മാറ്റമുണ്ടാക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: അർബുദ റേഡിയേഷൻ ചികിത്സ രംഗത്ത് ആസ്റ്റർ മിംസിൻെറ ട്രൂ ബീം സംവിധാനം വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ആസ്റ്റർ മിംസ് ഓഡിറ്റോറിയത്തിൽ ട്രൂ ബീം റേഡിയോ തെറപ്പി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. റേഡിയേഷന്‍ ഓങ്കോളജി സീനിയര്‍ കസൾട്ടൻറ് ഡോ. സതീഷ് പത്മനാഭന്‍ ട്രൂബീം യന്ത്രം പരിചയപ്പെടുത്തി. അർബുദ ചികിത്സയില്‍ ഏറ്റവും വെല്ലുവിളിയാകുന്നത് ചികിത്സ കാലയളവും പാർശ്വഫലങ്ങളുമാണ്. ട്രൂ ബീം സംവിധാനത്തിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. അർബുദം ബാധിക്കാത്ത കോശങ്ങളെ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുകയും അർബുദ കോശങ്ങളെ കൂടുതൽ ഫലപ്രദമായ രീതിയിൽ നേരിടുകയും ചെയ്യുകയുമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും ഡോ. സതീഷ് പത്മനാഭൻ പറഞ്ഞു. ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അബ്ദുറഹിമാൻ, മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. അജയകുമാര്‍, ഡോ. വി.പി. സലിം, ഡോ. എബ്രഹാം മാമ്മന്‍, ഡോ. അനു ചന്ദ്രശേഖരന്‍, ഡോ. കെ.പി. ശ്രീലേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ആസ്റ്റര്‍ മിംസ് സി.ഒ.ഒ പി.ടി. സമീർ സ്വാഗതവും ഡോ. അബ്ദുൽമാലിക്ക് നന്ദിയും പറഞ്ഞു. Photo TRUE BEAM Caption ആസ്റ്റർ മിംസിൽ അർബുദ ചികിത്സക്കുള്ള ആധുനിക സംവിധാനമായ ട്രൂ ബീം യന്ത്രം തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ.വി. ഗംഗാധരന്‍, ആസ്റ്റര്‍ മിംസ് സി.ഒ.ഒ സമീര്‍, ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അബ്ദുറഹിമാൻ, ഡോ. എബ്രഹാം മാമ്മന്‍, ഡോ. സതീഷ് പത്മനാഭന്‍ തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.