ലൈറ്ററിൻെറ വെളിച്ചത്തിൽ സ്കൂട്ടറിൽ പെട്രോൾ ഒഴിച്ച സുഹൃത്തുക്കൾക്ക് ധനനഷ്ടവും മാനഹാനിയും കോഴിക്കോട്: കഞ്ചാ വിൻെറ ആവേശത്തിൽ മോഷ്ടിച്ച പെട്രോൾ സ്കൂട്ടറിലേക്ക് ഒഴിക്കാൻ സിഗരറ്റ് ലൈറ്റർ തെളിയിച്ച് വെളിച്ചം കാണിച്ച സുഹൃത്തുക്കൾക്ക് ഇത്തവണ കിട്ടിയതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പുതുവത്സര സമ്മാനം. ലൈറ്റർ തെളിയിച്ചതോടെ ബൈക്ക് കത്തി, അപ്പോൾ സംഭവിച്ച ധനനഷ്ടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും എത്തിയതോടെ പുതുവത്സര ദിനത്തിൽ മാനഹാനിയുമായി. പ്രായപൂർത്തിയാവാത്തതു കൊണ്ടും കത്തിയത് സ്വന്തം സ്കൂട്ടറായതു കൊണ്ടും കാരാഗ്രഹവാസത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് ഈ സുഹൃത്തുക്കൾ. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ചേളന്നൂര്‍ സ്വദേശികളായ ആറു സുഹൃത്തുക്കള്‍ രാത്രിയില്‍ പുതുവത്സരാഘോഷത്തിനായി കണ്ണാടിക്കലില്‍ ഉത്സവത്തിനാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി. ഇതിനിടെ യുവാക്കളില്‍ ചിലര്‍ക്ക് കഞ്ചാവ് ലഭിച്ചു. കഞ്ചാവ് വലിച്ച് ലഹരി മൂത്തതോടെ യുവാക്കള്‍ കണ്ണാടിക്കല്‍ ഉത്സവസ്ഥലത്തുനിന്ന് വയലടയിലേക്ക് പോവാനൊരുങ്ങി. യാത്രക്കൊരുങ്ങിയ ഇവർക്ക് സ്കൂട്ടറിൽ പെട്രോളില്ലെന്ന സംശയം ബലപ്പെട്ടതോടെയാണ് കഥയുടെ ട്വിസ്റ്റ്. െപട്രോള്‍ പമ്പില്‍ പോയി സമയം കളയാന്‍ തയാറാവാത്ത യുവാക്കള്‍ തൊട്ടടുത്തുള്ള സുബ്രഹ്മണ്യംക്ഷേത്രം റോഡിലേക്ക് വണ്ടി തള്ളിനീക്കി. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത ശേഷം സ്‌കൂട്ടറില്‍ ഒഴിക്കാന്‍ തുടങ്ങി. പെട്രോള്‍ ടാങ്കിൻെറ അടപ്പ് അഴിച്ചപ്പോഴാണ് വെളിച്ചക്കുറവ് തോന്നിയത്. ഉടനെ ലൈറ്റർ കത്തിച്ച് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്ന് സ്കൂട്ടർ കത്തുകയായിരുന്നു. സംഭവം കണ്ട ബാലുശ്ശേരി സ്വദേശിയാണ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോഴും സ്‌കൂട്ടര്‍ കത്തുകയായിരുന്നു. പൊലീസിനെ തിരിച്ചയക്കാനും ഇവർ ശ്രമിച്ചു. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ മറ്റ് ബൈക്കിലുള്ള മൂവര്‍ സംഘം മുങ്ങിയിരുന്നു. പെട്രോൾ കിട്ടിയതിനെ കുറിച്ച് വ്യത്യസ്ത മറുപടി പറഞ്ഞതോടെ പൊലീസ് കാര്യമായി വിവരങ്ങൾ ചോദിച്ചു. അതോടെ സംഭവിച്ചതെല്ലാം പുറത്താവുകയായിരുന്നു. യുവാക്കളെ പൊലീസ് രക്ഷിതാക്കളെ തിരിച്ചേൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.