മന്ത്രി കെ.ടി. ജലീലി‍െൻറ കോലം കത്തിച്ചു

മന്ത്രി കെ.ടി. ജലീലി‍ൻെറ കോലം കത്തിച്ചു കോഴിക്കോട്: യൂനിവേഴ്സിറ്റിയിൽ മന്ത്രിയുടെ അനധികൃത ഇടപെടലിനെതിരെയും മ ാർക്കുദാനത്തിനെതിരെയും കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി. ജലീലിനെതിരെ പ്രകടനം നടത്തി കോലം കത്തിച്ചു. കോഴിക്കോട് ഡി.സി.സി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം കോഴിക്കോട് മുതലക്കുളത്തു സമാപിച്ചു. കെ.എസ്.യു ജില്ല പ്രസിഡൻറ് അഡ്വ. വി.ടി. നിഹാൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് വി.ടി. സൂരജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ഹിജാസ് അഹമ്മദ്, മനു അർജുൻ, ബ്ലോക്ക്‌ പ്രസിഡൻറുമാരായ ധനേഷ് ഭാസ്കർ, രാഗിൻ, ഷഹബാസ്, ഷിഹാദ്, ഭാരവാഹികളായ അർജുൻ പൂനത്ത്, കെ.പി. അഫിഷിൻ, സവാദ്, മുഹമ്മദ്‌ ബാസം, ജംഷി കുറ്റിച്ചിറ, ആകാശ് കിനാശ്ശേരി, അബ്ദുൽ അഹദ് തുടങ്ങിയവർ നേതൃത്വം നൽകി. photo k.t.jaleel kolam.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.