ആക്രമണകാരിയായ പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ്

ബംഗളൂരു: ഒരാഴ്ചക്കിടെ രണ്ടുപേർ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ രാമനഗര മാഗഡി മേഖലയിൽ ജാഗ്രത. മാഗഡി മേഖലയെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടാൻ വനംവകുപ്പിൻെറ നേതൃത്വത്തിൽ തിരച്ചിൽ ഉൗർജിതമാക്കി. കഴിഞ്ഞദിവസം 75 കാരിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന പുലിയെ തുറുവക്കരെ വനമേഖലയിൽ കണ്ടതായാണ് വിവരം. മേയ് ഒമ്പതിന് കതിരനപാളയ കൊട്ടഗനഹള്ളിയിൽ മൂന്നര വയസ്സുകാരനെയും പുലി കൊലപ്പെടുത്തിയിരുന്നു. പുലിയെ പിടികൂടുന്നതുവരെ പ്രദേശത്തെ ആളുകളോട് പുറത്തിറങ്ങരുതെന്നും വാതിലടച്ച് വീട്ടിനുള്ളിൽ കഴിയണമെന്നും സർക്കാർ ഉത്തരവിറക്കി. കൊട്ടഗനഹള്ളിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് വയോധികയെ പുലി കടിച്ചുകൊന്നത്. വീട്ടുമുറ്റത്തുനിന്ന് ഇവരെ വലിച്ചിഴച്ച് 200 മീറ്റർ അകലെ കൊണ്ടുപോയിട്ടു. ഉടലും തലയും വേർപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുമ്പ് കൊല്ലപ്പെട്ട ബാലൻെറ മൃതദേഹം നാലുകിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച പകൽ മുഴുവൻ വനംവകുപ്പ് അധികൃതർ പുലിക്കായി തിരച്ചിൽ നടത്തി. രാമനഗര, തുമകുരു ജില്ലകളിലായാണ് തുറുവക്കരെ വനമേഖല വ്യാപിച്ചുകിടക്കുന്നത്. റേഞ്ചില്ല; ഒാൺലൈൻ ക്ലാസിനായി വിദ്യാർഥി എന്നും മരത്തിൽ ! ബംഗളൂരു: ലോക്ക്ഡൗണിൽ കോളജിൽ ഒാൺലൈൻ ക്ലാസ് ആരംഭിച്ചതോടെ സിർസി സ്വദേശി ശ്രീറാം ഹെഗ്ഡെ മിക്ക സമയത്തും മരത്തിലാണ്. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ മൊബൈൽഫോണിന് റേഞ്ച് തേടിയാണ് മരമുകളിലെത്തിയത്. ഉജിരെ എസ്.ഡി.എം കോളജ് വിദ്യാർഥിയാണ് ശ്രീരാം. കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ എല്ലാ വിദ്യാർഥികളെയും കോളജ് അധികൃതർ നാട്ടിലേക്കയച്ചിരുന്നു. അക്കാദമിക് വർഷത്തിൽ ബാക്കിയുള്ള ക്ലാസുകളെല്ലാം ഒാൺലൈൻവഴിയാക്കുകയും ചെയ്തു. എന്നാൽ, സിർസിയിൽ ശ്രീരാമിൻെറ ഗ്രാമത്തിൽ ഫോണിന് റേഞ്ച് ഇല്ലാതിരുന്നത് പ്രയാസത്തിലാക്കി. ഇതോടെ റേഞ്ച് തേടി അലച്ചിലായി. വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ ഒരിടത്ത് റേഞ്ച് കണ്ടെത്തി. പരീക്ഷണത്തിനായി തൊട്ടടുത്ത മരത്തിന് മുകളിൽ കയറിയപ്പോൾ നെറ്റ്വർക്ക് ശരിയായി. ഇതോടെ എല്ലാ ദിവസവും ക്ലാസ് സമയമാവുേമ്പാൾ മരക്കൊമ്പിൽ കയറും. ശ്രീറാമിൻെറ പഠനസാഹസത്തെ കുറിച്ച് അറിഞ്ഞതോടെ കോളജ് അധികൃതർ അഭിനന്ദനമറിയിച്ചു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.