പ്രളയ ദുരിതാശ്വാസം: ബി.ജെ.പി പ്രചരിപ്പിക്കുന്നത്​ വ്യാജ വാർത്തയെന്ന്​ സിദ്ധരാമയ്യ

ബംഗളൂരു: പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം രണ്ടാം ഗഡു നൽകിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി വ്യാജ വാർത്തകൾ പ്രചരിപ ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 669.85 കോടി രൂപയാണ് രണ്ടാം ഗഡു സഹായം ലഭിച്ചതെന്നും എന്നാൽ, 1869.85 കോടിയെന്ന പ്രചാരണമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 669 കോടിയാണ് രണ്ടാം ഗഡുവായി ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുേമ്പാൾ 1870 കോടിയെന്നാണ് കർണാടകയിലെ ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നത്. നിർമാണ ഫാക്ടറികൾ അടച്ചുപൂട്ടുേമ്പാൾ ബി.ജെ.പിക്കുവേണ്ടി വ്യാജവാർത്തകൾ നിർമിക്കുന്ന ഫാക്ടറികൾ തുറന്നു പ്രവർത്തനമാരംഭിച്ചതായും അദ്ദേഹം ട്വീറ്റിൽ പരിഹസിച്ചു. 'നുണദൈവത്തിൻെറ ഭക്തന്മാർ' എന്നാണ് സിദ്ധരാമയ്യ മറ്റൊരു ട്വീറ്റിൽ ബി.ജെ.പി നേതാക്കളെ കളിയാക്കിയത്. ആദ്യ ഗഡുവായി 1200 കോടിയും രണ്ടാംഗഡുവായി 669.85 കോടിയുമാണ് കേന്ദ്രം കർണാടകക്ക് പ്രളയ സഹായമായി നൽകിയത്. മൊത്തം 1869.85 കോടി. ഇതിനു പകരം 1200+1869.85= 3069.85 കോടി കേന്ദ്ര സഹായമായി ലഭിച്ചെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രചാരണമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാത്രി ബി.ജെ.പി നൽകിയ ട്വീറ്റിന് മറുപടിയുമായാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല സമിതി യോഗം കർണാടകക്ക് പ്രളയ ദുരിതാശ്വാസമായി 1869.85 കോടി അനുവദിച്ചെന്നും ഇതിനു പുറമെ 1200 കോടി രൂപ നേരത്തേ തന്നെ നൽകിയിരുന്നതായുമാണ് ബി.ജെ.പി ട്വീറ്റ് ചെയ്തത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രളയത്തിൽ കർണാടകയിൽ 38,000 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ആവശ്യപ്പെട്ട ഫണ്ട് കേന്ദ്രം അനുവദിച്ചില്ലെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുത്ത ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് രണ്ടാം ഗഡുവായി 669.85 കോടി കേന്ദ്രം അനുവദിച്ചത്. പൗരത്വ ഭേദഗതി നിയമം ദലിതരെയും ബാധിക്കും- ശശികാന്ത് സെന്തിൽ ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ മുസ്ലിംകൾക്കെതിരെ മാത്രമല്ല ദലിതുകൾക്കെതിരെയും ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രാജിവെച്ച െഎ.എ.എസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. കേന്ദ്ര സർക്കാറിനെതിരെ സമാധാനപരമായി നമ്മൾ പ്രതിഷേധിക്കുകയാണ് വേണ്ടത്. ദേശീയ പൗരത്വ പട്ടികയുടെ വിവര ശേഖരണത്തോട് സഹകരിക്കരുതെന്നും എന്നാൽ, സെൻസസിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് നേതാവ് എച്ച്. ആഞ്ജനേയ തുടങ്ങിയവരും പരിപാടിയിൽ പെങ്കടുത്തു. കോൺഗ്രസുകാർ പാകിസ്താനിലേക്ക് പോകെട്ടയെന്ന് ബി.ജെ.പി എം.എൽ.എ ബംഗളൂരു: അനധികൃതമായി കുടിയേറിയവരുടെ കുടുംബസ്വത്തല്ല ഇന്ത്യയെന്ന് ഹൊന്നാലി ബി.ജെ.പി എം.പി രേണുകാചാര്യ. രാജ്യം മുഴുവൻ നടക്കുന്ന പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസാണ്. മുസ്ലിം നേതാക്കൾ പോലും പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് കോൺഗ്രസ് പ്രശ്നം സൃഷ്ടിക്കുകയാണ്. ദേശവിരുദ്ധരോടും തീവ്രവാദികളോടും അത്രക്ക് സ്നേഹമാണെങ്കിൽ കോൺഗ്രസുകാർ പാകിസ്താനിലേക്ക് പോകെട്ടയെന്നു പറഞ്ഞു. പാകിസ്താനിലെ ഹിന്ദുക്കേളാടും കശ്മീരിലെ പണ്ഡിറ്റുകളോടും കോൺഗ്രസുകാർ പോരാടെട്ടയെന്നും അവർ പറഞ്ഞു. 20 ഒാളം ഹിന്ദു പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും അതിൽ അപലപിക്കാതിരുന്ന കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വെടിവെപ്പിൽ മംഗളൂരുവിൽ രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ 'നിരപരാധികൾ' കൊല്ലപ്പെെട്ടന്ന് വിലപിക്കുന്നു. അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരം അവരുടെ വീട്ടിൽനിന്ന് കൊണ്ടുവരുന്നതല്ല. മംഗളൂരുവിലെ സംഭവത്തിന് യു.ടി. ഖാദർ എം.എൽ.എയാണ് ഉത്തരവാദിയെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.