പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം ^അമർത്യ സെൻ

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം -അമർത്യ സെൻ ബംഗളൂരു: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന് ന് വിഖ്യാത ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ പറഞ്ഞു. ബംഗളൂരുവിൽ ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻെറ പുരസ്കാര വിതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന നൽകുന്ന അവകാശങ്ങളെ ഹനിക്കുന്നതാണ് പൗരത്വഭേദഗതി നിയമം. മറ്റു രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവരെ മറ്റു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കേണ്ടത്. പൗരത്വത്തിന് മതം മാനദണ്ഡമാവുന്നത് അംഗീകരിക്കാനാവില്ല. മതപരമായ വ്യത്യാസങ്ങളെ മൗലികമായ മനുഷ്യാവകാശങ്ങളുമായി കൂട്ടിച്ചേർക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നതിനാൽ സുപ്രീംകോടതി പൗരത്വഭേദഗതി നിയമത്തെ തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗരത്വം സംബന്ധിച്ച ഇത്തരം ചർച്ച ഭരണഘടന രൂപവത്കരണ സമയത്ത് ഭരണഘടന ശിൽപികൾ തള്ളിയതാണ്. പീഡിപ്പിക്കപ്പെടുന്നവരോട് തീർച്ചയായും അനുകമ്പ വേണം. മറ്റു രാജ്യങ്ങളിൽ പീഡനം നേരിടുന്ന ഹിന്ദുക്കൾ നേരിടുന്ന അതേ പരിഗണന ബർമയിൽ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകളും അർഹിക്കുന്നുണ്ട്. വർഗീയവിവേചനത്തിൻെറയല്ല നീതിയുെട അടിസ്ഥാനത്തിലാണ് പൗരത്വ നിയമം നടപ്പാക്കേണ്ടതെന്നും അമർത്യസെൻ ചൂണ്ടിക്കാട്ടി. പടരുന്ന വർഗീയത രാജ്യത്തിൻെറ വളർച്ചക്ക് വിഘാതമാണെന്ന അഭിപ്രായവും പുരസ്കാര വിതരണ ചടങ്ങിൽ അദ്ദേഹം പങ്കുവെച്ചു. വർഗീയത വികസനത്തെയും സൗഹാർദത്തെയും അറിവിനെയും തടസ്സപ്പെടുത്തും. പരസ്പരം പഠിക്കുേമ്പാഴാണ് നമ്മുടെ ബൗദ്ധിക ചക്രവാളം വിശാലമാവുന്നത്. വേദശാസ്ത്രത്തിൻെറ വർധിച്ചുവരുന്ന ജനകീയതയെയും വിമർശിച്ച സെൻ രാജ്യത്തെ സർവകലാശാലകളിലെ വിദ്യാഭ്യാസം ഇഴയാൻ അത് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. ജെ.എൻ.യു സർവകലാശാലയിൽ നടന്ന അതിക്രമ സംഭവങ്ങളിൽ ആശങ്കയുണ്ട്. കാമ്പസിൽ അക്രമികൾ പ്രവേശിച്ചതും കാമ്പസിനകത്ത് കൊടിയ മർദനം നടത്തിയതും തടയാൻ സർവകലാശാല അധികൃതർക്ക് കഴിഞ്ഞില്ല. അക്രമത്തെക്കുറിച്ച് പൊലീസിന് വിവരം നൽകുന്നതിലും അമാന്തമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റ് ചരിത്രകാരനും െഎ.െഎ.ടി മാൻറിയിൽ അസി. പ്രഫസറുമായ പത്തനംതിട്ട ചെറുകോൽ സ്വദേശി മനു വി. ദേവദേവൻ (മാനവിക ശാസ്ത്രം), െഎ.െഎ.ടി ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ പ്രഫസർ സുനിത സാരാവാഗി (എൻജി. ആൻഡ് കമ്പ്യൂട്ടർ സയൻസ് ), ഹൈദരാബാദിലെ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി സൻെററിലെ ചീഫ് സയൻറിസ്റ്റ് മഞ്ജുള റെഡ്ഡി (ജീവശാസ്ത്രം), ബംഗളൂരു െഎ.െഎ.എസ്സി പ്രഫസർ ജി. മുകേഷ് (ഭൗതിക ശാസ്ത്രം), മേരിലാൻഡ് ജോൺ ഹോപ്കിൻസ് സർവകലാശാല പ്രഫസർ ആനന്ദ് പാണ്ഡ്യൻ (സാമൂഹിക ശാസ്ത്രം), സൂറിച്ച് സർവകലാശാല പ്രഫസർ സിദ്ധാർഥ മിശ്ര (ഗണിതശാസ്ത്രം) എന്നിവർക്ക് ഒരു ലക്ഷം യു.എസ് ഡോളർ (ഏകദേശം 71 ലക്ഷത്തോളം രൂപ) അടങ്ങുന്ന ഇൻഫോസിസ് പുരസ്കാരം കൈമാറി. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണ മൂർത്തി, ബോർഡ് പ്രസിഡൻറ് എസ്.ഡി. ഷിബുലാൽ, നോൺ എക്സി. ചെയർമാൻ നന്ദൻ നിലേകനി, സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.