വിരുന്നുകാരായ മുസ്ലിംകൾ ആതിഥേയരെ പോലെ പെരുമാറുന്നു -കല്ലട്ക്ക പ്രഭാകർ 'ജെ.എൻ.യുവിൽ മുഴുവൻ രാജ്യദ്രോഹികൾ' ബംഗ ളൂരു: രാജ്യത്തെ വിരുന്നുകാരായ മുസ്ലിംകൾ ആതിഥേയരെപ്പോലെ പെറുമാറുകയാണെന്ന് ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ. തുമകുരുവിൽ ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് ബോധവത്കരിക്കാൻ നാഷനൽ സിറ്റിസൺസ് ഫോറത്തിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിലേക്ക് കടന്നുവന്ന മുസ്ലിംകൾ വിരുന്നുകാരെപ്പോലെ തന്നെ കഴിയണം. മുസ്ലിംകൾക്ക് ലക്ഷക്കണക്കിന് പള്ളികൾ നിർമിക്കാൻ സ്ഥലം നൽകിയത് ആരാണ്? സ്ഥലം വാങ്ങിയായിരുന്നോ അവർ ഇന്ത്യയിലേക്ക് പ്രവേശിച്ചത്? വിഭജനകാലത്തെ നേതാക്കളുടെ ഭീരുത്വം കാരണം രാജ്യത്തെ ജനങ്ങൾ ഇന്ന് പ്രയാസപ്പെടുകയാണ്. ലവ് ജിഹാദിന് പുറമെ ഇപ്പോൾ ലാൻറ് ജിഹാദും ആരംഭിച്ചിരിക്കുകയാണ്. ജെ.എൻ.യു സർവകാശാലയിൽ മുഴുവൻ രാജ്യദ്രോഹികളാണ്. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ജെ.എൻ.യുവിൽ ദേശവിരുദ്ധരെ സൃഷ്ടിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിൻെറ പേരിൽ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കല്ലട്ക്ക പ്രഭാകർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.