ബംഗളൂരു: ചിത്രകല പ്രേമികളുടെ ആഘോഷമായ 'ചിത്ര സന്തെ'യുടെ 17ാമത് എഡിഷൻ ബംഗളൂരു കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിലും പരിസരത്തുമായി ഞായറാഴ്ച നടക്കും. എല്ലാ വർഷവും ജനുവരി ആദ്യ ഞായറാഴ്ച നടക്കുന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി 1500 കലാകാരന്മാർ പങ്കാളികളാവും. നാലു ലക്ഷത്തോളം സന്ദർശകർ ഇത്തവണ ചിത്ര സന്തെ സന്ദർശിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഇത്തവണ 'ചിത്ര സന്തെ' കർഷകർക്കുവേണ്ടിയാണ് സമർപ്പിക്കുന്നതെന്ന് ചിത്രകലാ പരിഷത്ത് പ്രസിഡൻറ് ബി.എൽ. ശങ്കർ പറഞ്ഞു. പെയിൻറിങ്ങുകളുടെയും മറ്റും വിൽപനയും പ്രദർശനവും കലാകാരന്മാരുമായുള്ള ചിത്ര സംവാദങ്ങളും സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും. 'ചിത്ര സന്തെ'യുടെ ഭാഗമായി ടൂറിസം വകുപ്പിൻെറ നേതൃത്വത്തിൽ ഡിസംബർ 30 മുതൽ 30 കലാകാരന്മാരുമായി സംസ്ഥാനത്തിൻെറ വിവിധയിടങ്ങളിൽ ഹെറിറ്റേജ് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇൗ ക്യാമ്പുകളിൽ വരച്ച 90 ചിത്രങ്ങൾ സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. ഇൗ ചിത്രങ്ങൾ മുഴുവൻ 'ഹെറിറ്റേജ് കർണാക: ലവ്, ബ്യൂട്ടി ആൻഡ് ആർട്ട്' എന്ന തലക്കെട്ടിൽ ചിത്ര സന്തെയിൽ പ്രദർശിപ്പിക്കും. 15 ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് ഇൗ ഉദ്യമത്തിനായി വകയിരുത്തിയത്. ഇത്തവണ ആദ്യമായി ചിത്രകലാപരിഷത്തിൻെറ നേതൃത്വത്തിൽ ദേശീയ പുരസ്കാരവും ഏർപ്പെടുത്തി. ചിത്രകലാപരിഷത്ത് സ്ഥാപകനായ എം.എസ്. നഞ്ചുണ്ട റാവുവിൻെറ പേരിൽ ഏർപ്പെടുത്തിയ അവാർഡിന് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. മുതിർന്ന കലാകാരൻ ആർ.ബി. ഭാസ്കരനാണ് ആദ്യ പുരസ്കാരം. വിൻഡ്സർ മാനർ ഹോട്ടൽ മുതൽ ശിവാനന്ദ സർക്കിൾ വരെ നീളുന്ന ഭാഗത്താണ് 'ചിത്ര സന്തെ' നടക്കുക. 1500 സ്റ്റാളുകൾ ഉണ്ടാവും. കുമാരകൃപ റോഡിൽ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാവും. കഴിഞ്ഞ വർഷം നടന്ന 'ചിത്ര സന്തെ'യിൽ മൂന്നു കോടി രൂപയുടെ വിൽപനയാണ് നടന്നത്. മലയാളികളടക്കമുള്ള കലാകാരന്മാർ മേളയിലെത്തും. ബി.ആർ.എം.എ യോഗം ഇന്ന് ബംഗളൂരു: ബംഗളൂരുവിലെ റെയിൽവേ മലയാളികളുടെ സാംസ്കാരിക സംഘടനയായ ബാംഗ്ലൂർ റെയിൽവേ മലയാളി അസോസിയേഷൻ(ബി.ആർ.എം.എ) വാർഷിക ജനറൽ ബോഡിയും പുതുവർഷ ആഘോഷവും ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ കോർപറേഷന് സമീപം ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ഹാളിൽ (സൗഹാർദ ഹാൾ) ആണ് പരിപാടി. ......................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.