മംഗളൂരുവിൽ നടത്താനിരുന്ന മുസ്​ലിം സംഘടനകളുടെ പ്രതിഷേധറാലി നീട്ടിവെച്ചു

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയുടെ അഭ്യർഥന മാനിച്ചാണ് നടപടി ബംഗളൂരു: പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വപ ്പട്ടികക്കുമെതിരെ മംഗളൂരുവിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ റാലി മാറ്റിവെച്ചു. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ, മംഗളൂരു സിറ്റി പൊലീസ് കമീഷണർ പി.എസ്. ഹർഷ എന്നിവർ മുസ്ലിം സംഘടന നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പരിപാടി മാറ്റിയത്. പ്രതിഷേധ സമരത്തിൻെറ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ദക്ഷിണ കന്നട-ഉഡുപ്പി മുസ്ലിം സെൻട്രൽ കമ്മിറ്റി അംഗം ഹനീഫ് ഖാൻ പറഞ്ഞു. മംഗളൂരു കോൺഗ്രസ് എം.എൽ.എ യു.ടി. ഖാദർ അടക്കമുള്ള ജനപ്രതിനിധികളും ചർച്ചയിൽ പെങ്കടുത്തു. മംഗളൂരു നെഹ്റു ൈമതാനത്തായിരുന്നു ശനിയാഴ്ച പ്രതിഷേധ പരിപാടി തീരുമാനിച്ചിരുന്നത്. അതേസമയം, ഇതേ മൈതാനത്ത് ജനുവരി 12ന് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പിയും പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവിൽ ഡിസംബർ 19ന് നടന്ന പ്രതിഷേധ സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ നൗഷീൻ, ജലീൽ എന്നീ യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സംഘർഷഭീതിയിൽ കഴിയുന്ന ദക്ഷിണ കന്നടയിൽ ഇതുവരെ സമാധാനം നിലനിൽക്കുന്നുണ്ടെന്നും അത് തുടരാൻ ജനങ്ങൾ സഹകരിക്കണമെന്നും ചർച്ചക്കുശേഷം ആഭ്യന്തരമന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ജനുവരി നാലിന് പ്രഖ്യാപിച്ച പ്രതിഷേധ റാലിയുടെയും 12ന് പ്രഖ്യാപിച്ച അനുകൂല റാലിയുടെയും സംഘാടകരുമായി ഇക്കാര്യം ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സമരം നഗരത്തിലെ നെഹ്റു മൈതാനത്തിൽനിന്ന് നഗരത്തിന് പുറത്തെ മൈതാനത്തേക്ക് മാറ്റണമെന്ന് അധികൃതർ അഭ്യർഥിച്ചെങ്കിലും മുസ്ലിം സംഘടനകൾ സമ്മതിച്ചിട്ടില്ല. നെഹ്റു മൈതാനത്ത് ഇൗ കാലയളവിൽ മറ്റു സംഘടനകൾക്കും അനുമതി നൽകരുതെന്ന് സിറ്റി പൊലീസ് കമീഷണേറാട് ആവശ്യെപ്പട്ടതായും അവർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കുമെതിരായ പ്രതിഷേധം മംഗളൂരുവിൽ വെടിവെപ്പിൽ കലാശിച്ചതോടെ കർഫ്യൂ ഏർപ്പെടുത്തുകയും 48 മണിക്കൂർ േനരത്തേക്ക് മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. മംഗളൂരു നോർത്തിലെ ബന്തർ മേഖലയിലാണ് വെടിവെപ്പുണ്ടായത്. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവുമൊക്കെയായി പൊലീസ് നടത്തിയ നായാട്ടിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ട നൗഷീനും ജലീലും പൊലീസിൻെറ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവരുടെ കുടുംബത്തിന് ലഭിക്കേണ്ട ആശ്വാസധനവും തടയപ്പെട്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.