-പതിനൊന്നുകാരിയാണ് പീഡനത്തിനിരയായത് ബംഗളൂരു: പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇരയുടെ ബന്ധു കുത്തിക്കൊലപ്പെടുത്തി. കർണാടക ധാർവാഡിലെ നാവൽഗുണ്ഡിലെ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. കേസിലെ പ്രതിയായ 55കാരനായ ഹക്കുസാബ് നദാഫാണ് കൊല്ലപ്പെട്ടത്. ഇയാളും പെൺകുട്ടിയുടെ ബന്ധുവാണ്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ഹക്കുസാബ് 11കാരിയെയുംകൊണ്ട് തുണിക്കടയിലേക്ക് േപാകുന്നത് കണ്ടവർ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവും ബന്ധുക്കളും തുണിക്കടയിലെത്തി ഹക്കുസാബിനെ പിടികൂടി. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. തുടർന്ന് ഹക്കുസാബിനെ കുട്ടിയുടെ പിതാവും മറ്റു രണ്ടുപേരും ചേർന്ന് വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചശേഷം പൊലീസിനു കൈമാറി. മർദനത്തിൽ ഇയാളുടെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. ഹക്കുസാബിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തശേഷം ചികിത്സക്കായി നാവൽഗുണ്ഡ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ ആശുപത്രിയിലാണ് പീഡനത്തിനിരയായ പെൺകുട്ടിയെയും പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് കുട്ടിയുടെ ബന്ധുവായ 26കാരൻ ആശുപത്രിയിലെത്തിയത്. ഹക്കുസാബ് കിടക്കുന്ന സ്ഥലത്തേക്ക് കുതിച്ചെത്തിയ യുവാവ് പ്രതിക്ക് കാവൽ നിന്ന പൊലീസ് കോൺസ്റ്റബിളിനെ തട്ടിമാറ്റി കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പലതവണ കുത്തി. കുത്തേറ്റ ഹക്കുസാബിനെ ഹുബ്ബള്ളിയിലെ മെഡിക്കൽ േകാളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് മരിക്കുകയായിരുന്നു. ഇയാൾക്ക് അനുയോജ്യമായ രക്തം ലഭിക്കാനും വൈകി. കുത്തിക്കൊലപ്പെടുത്തിയ 26കാരൻെറ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗത്തിനിരയായ കുട്ടി അപകടനില തരണംചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.