മംഗളൂരുവിൽ സമാധാന പ്രതിഷേധ റാലി ജനുവരി നാലിന്

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിെര മംഗളൂരുവിൽ സമാധാന പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി നാലിനാണ് സമാധാന റാലി നടത്തുക. ബംഗളൂരുവിൽ പതിനായിരങ്ങൾ പങ്കെടുത്ത മഹാറാലി നടന്നതിന് സമാനമായിട്ടായിരിക്കും മംഗളൂരുവിലെ റാലി. ഡിസംബർ 19ന് പ്രതിഷേധക്കാർക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനുശേഷം മംഗളൂരുവിൽ നടക്കുന്ന വലിയ പ്രതിഷേധ പരിപാടിയാണ് ജനുവരി നാലിലേത്. റാലി സംബന്ധിച്ചുള്ള ക്രമീകരണങ്ങൾക്കായി മുസ്ലിം സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ മംഗളൂരു സിറ്റി പൊലീസ് കമീഷണർ പി.എസ്. ഹർഷ, എ.ഡി.ജി.പി ദയാനന്ദ എന്നിവരുമായി ചർച്ച നടത്തി. സമാധാനപരമായ പ്രതിഷേധം സംബന്ധിച്ച് നവമാധ്യമങ്ങളിലൂടെ വാസ്തവ വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അവേഹളനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൻെറ ആഘാതത്തിനിടയിലാണ് സമാധാന റാലിയിലൂടെ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് അറിയിച്ചത്. പ്രതിഷേധത്തെ ഭയപ്പെടുത്തി അടിച്ചമർത്താനുള്ള പൊലീസ് ശ്രമത്തിന് സമാധാന റാലിയിലൂടെ വ്യക്തമായ സന്ദേശം നൽകാനാണ് മംഗളൂരുവിലുള്ളവർ ഒരുങ്ങുന്നത്. പ്രതിഷേധം തുടരുമെന്നും ജനുവരി നാലിന് പൊലീസ് അനുമതിയോടെ റാലി നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിച്ചു. 19ലെ പൊലീസ് വെടിവെപ്പിനെ തുടർന്ന് മംഗളൂരുവിൽ ഏർപ്പെടുത്തിയ കർഫ്യൂ ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് പിൻവലിച്ചത്. ജനുവരി നാലിന് നടക്കുന്ന റാലിക്ക് മുന്നോടിയായി കനത്ത സുരക്ഷ ഒരുക്കാനാണ് മംഗളൂരു പൊലീസിൻെറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.