യേശുവിെൻറ നീളമേറിയ പ്രതിമ നിർമിക്കാൻ സ്ഥലം ശിവകുമാർ വക

യേശുവിൻെറ നീളമേറിയ പ്രതിമ നിർമിക്കാൻ സ്ഥലം ശിവകുമാർ വക വിമർശനവുമായി ബി.ജെ.പി നേതാക്കൾ ബംഗളൂരു: സ്വന്തം മണ്ഡലമായ കനകപുരയിൽ യേശുക്രിസ്തുവിൻെറ കൂറ്റൻ പ്രതിമ നിർമിക്കാൻ പത്തേക്കർ സ്ഥലം വാങ്ങി സൗജന്യമായി നൽകി കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. ബംഗളൂരുവിന് സമീപമുള്ള രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ ഹാരോബലെ ഗ്രാമത്തിലെ കപാലിബേട്ടയിലാണ് 114 അടി ഉയരമുള്ള ക്രിസ്തുവിൻെറ പ്രതിമ നിർമിക്കുന്നത്. പ്രതിമ നിർമാണത്തിൻെറ തറക്കല്ലിടൽ ക്രിസ്മസ് ദിനത്തിൽ കഴിഞ്ഞതിനുപിന്നാലെയാണ് ബി.ജെ.പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. രാമക്ഷേത്ര നിർമാണത്തെ എതിർത്ത കോൺഗ്രസിൻെറ നേതാവ് സ്വന്തം പണം ഉപയോഗിച്ച് യേശുവിൻെറ പ്രതിമയുണ്ടാക്കുകയാണെന്നാണ് ബി.ജെ.പിയുടെ വിമർശനം. കർണാടക കോൺഗ്രസ് അധ്യക്ഷനാകാൻ ശിവകുമാറിനെ ഈ നീക്കം സഹായിക്കുമെന്നും സിദ്ധരാമയ്യക്കുപോലും തടുക്കാനാകില്ലെന്നും മന്ത്രി കെ.എസ്. ഈശ്വരപ്പ പരിഹസിച്ചു. തിഹാർ ജയിലിൽനിന്ന് തിരിച്ചെത്തിയ നേതാവ് ഇറ്റലിക്കാരിയായ നേതാവിനെ പ്രീതിപ്പെടുത്താൻ യേശുവിൻെറ കൂറ്റൻ പ്രതിമ നിർമിക്കുകയാണെന്ന് ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്ഡെ ആരോപിച്ചു. തൻെറ മണ്ഡലത്തിലെ എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കേണ്ടതും അവരുടെ ആവശ്യങ്ങൾ നടപ്പാക്കേണ്ടതും തൻെറ കടമയാണെന്നും മതപരമായ സഹിഷ്ണുതയും തുല്യതയും ഉണ്ടാകണമെന്നുമാണ് വിമർശനങ്ങളോടുള്ള ഡി.കെ. ശിവകുമാറിൻെറ പ്രതികരണം. പ്രതിമ നിർമിക്കുന്നതിൽ രാഷ്ട്രീയ താൽപര്യമില്ല. തൻെറ മണ്ഡലത്തിലുള്ളവർക്ക് നൽകിയ വാക്കുപാലിക്കുക മാത്രമാണ് ചെയ്തത്. ഹാരോബലെയിൽ എവിടെയും യേശുവിൻെറ പ്രതിമയില്ല. അതിനാലാണ് അവിടത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രതിമ നിർമിക്കാൻ സ്ഥലം വാങ്ങി നൽകിയത്. കനകപുരയിൽ നിരവധി ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട്. 30 ഏക്കറിലധികം സ്ഥലം സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കാൻ നൽകി. അതുപോലെതന്നെയാണ് ഇതും. ബി.ജെ.പിയുടെ വിമർശനം കാര്യമായെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.