ബംഗളൂരു: മഹാത്മ ഗാന്ധിയുടെ ആദ്യ സത്യഗ്രഹംതന്നെ നിർബന്ധിത പൗരത്വ രജിസ്ട്രേഷനെതിരെയായിരുന്നുവെന്ന് അദ്ദേഹത്തിൻെറ കൊച്ചുമകൻ രാജ്മോഹൻ ഗാന്ധി. മൈസൂരു സർവകലാശാലയിലെ ഗാന്ധി സ്റ്റഡി സൻെറർ നടത്തിയ രണ്ടുദിവസത്തെ മാധ്യമ-ജനാധിപത്യ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്മോഹൻ ഗാന്ധി. 1907-08 കാലഘട്ടത്തിൽ ദേശീയ പൗരത്വ പട്ടികക്ക് (എൻ.ആർ.സി) സമാനമായി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരിൽ ഏർപ്പെടുത്തിയിരുന്ന രജിസ്ട്രേഷനെതിരെയായിരുന്നു ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരമെന്ന് രാജ്മോഹൻ ഗാന്ധി പറഞ്ഞു. ഇന്ത്യക്കാരാണെന്ന് സാധാരണക്കാരായ ജനങ്ങൾ െതളിയിക്കേണ്ട ആവശ്യമെന്താണ്? എല്ലാവരും ഇന്ത്യക്കാരാണ്. എൻ.ആർ.സി നിർഭാഗ്യകരമാണെന്നും ജനങ്ങൾ ഇതിൽ അസംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. അസമിൽ ലക്ഷക്കണക്കിനു പേർക്കാണ് പൗരത്വം നഷ്ടമായത്. എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പാക്കിയാൽ അത് ഇന്ത്യക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കും. ഭരണഘടന വിരുദ്ധവും പൗര സ്വാതന്ത്ര്യത്തിനും എതിരാണ് ഈ നയം. മുൻവിധികൾ ഇല്ലാതെ ജനങ്ങൾ ഒന്നിക്കണമെന്നും ജനങ്ങൾ അവരുടെ അസംതൃപ്തി പ്രകടിപ്പിച്ചുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.