മംഗളൂരുവിൽ പൊലീസ്​ രാജ്​; കുദ്രോളിയിൽ കല്ലേറ്​

സംഘർഷഭീതി വിടാതെ ദക്ഷിണ കന്നട ബംഗളൂരു: പൗരത്വ േഭദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കുനേരെ മംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ സംഘർഷഭീതി ഒഴിയാതെ ദക്ഷിണ കന്നട ജില്ല. തീരദേശ ജില്ലയിലെ മംഗളൂരു അടക്കമുള്ള മേഖലകളിൽ കനത്ത പൊലീസ് കാവൽ തുടരുന്നുണ്ടെങ്കിലും ജനം ഭീതിയിലാണ്. വ്യാഴാഴ്ച മുതൽ കർഫ്യൂ നിലനിൽക്കുന്ന മംഗളൂരുവിൽ വെള്ളിയാഴ്ച കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ജുമുഅ പ്രാർഥനക്കുവേണ്ടി രണ്ടു മണിക്കൂർ കർഫ്യൂവിൽ ഇളവ് അനുവദിച്ചിരുന്നു. ഉച്ചക്ക് 12 മുതൽ രണ്ടുവരെയായിരുന്നു ഇളവ്. വ്യാഴാഴ്ച പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മംഗളൂരു കുദ്രോളിയിലെ നൗഷൻ (20), കന്തക്കിലെ അബ്ദുൽ ജലീൽ (40) എന്നിവരുടെ മൃതദേഹങ്ങൾ ഹൈലാൻഡ് ആശുപത്രിയിൽനിന്ന് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. പ്രതിഷേധത്തിലും സംഘർഷത്തിലും പെങ്കടുക്കാത്തയാളാണ് കൊല്ലപ്പെട്ട നൗഷിനെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. വെടിവെപ്പിലും പൊലീസിൻെറ ഇടപെടലിലും ദുരൂഹതയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. നിരോധനാജ്ഞയുള്ള ദക്ഷിണ കന്നടയിലെ കുദ്രോളിയിൽ കല്ലേറ് നടന്നെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. പറങ്കിപേെട്ടയിൽ കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ ബസിനുനേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. പൊലീസ് നിർദേശത്തെ തുടർന്ന് മംഗളൂരുവിലെ മൂന്നു ഡിപ്പോകളിൽനിന്നുള്ള സർവിസുകൾ നിർത്തിവെച്ചു. മംഗളൂരു- കാസർകോട് റൂട്ടിലോടുന്ന കേരള ആർ.ടി.സി ബസുകൾക്കു നേരെയും കല്ലേറുണ്ടായി. ആക്രമണത്തിൽ ബസിൻെറ ചില്ലുകൾ തകർന്നു. കല്ലേറിൽ പരിക്കേറ്റ ൈഡ്രവർ ഷിബു (44)വിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു നഗരം കനത്ത പൊലീസ് ബന്തവസ്സിലാണ്. നഗരത്തിലെത്തുന്ന ഒാരോ വാഹനവും പൊലീസ് പരിശോധിക്കുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി കുടക് ജില്ലയിൽ ശനിയാഴ്ച അർധരാത്രിവരെയും ചിക്കമഗളൂരു ജില്ലയിൽ ഞായറാഴ്ച വൈകീട്ട് ആറുവരെയും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് അറിയിച്ചു. ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, കലബുറഗി എന്നിവിടങ്ങളിലും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. മംഗളൂരുവിൽ നടന്ന പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് കുടക് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച ബന്ദ് ആചരിച്ചു. ഒൗദ്യോഗികമായി ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും പെക്ലു, സിദ്ധാപുര, നെല്യഹുടിക്കേരി, വീരാജ്പേട്ട ഭാഗങ്ങളിൽ ന്യൂനപക്ഷ സമുദായക്കാരുടെ കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കുടകിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ പ്രതിഷേധത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച ബംഗളൂരുവിലടക്കം തെരുവുകളിൽ നമസ്കാരം സംഘടിപ്പിച്ചു. പ്രതിഷേധങ്ങളിൽ സംയമനം പാലിക്കാൻ വെള്ളിയാഴ്ച പള്ളികളിലെ ജുമുഅ പ്രാർഥനകളിൽ ഇമാമുമാർ ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.