പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ കർണാടക ചാരമാകും ^യു.ടി. ഖാദർ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ കർണാടക ചാരമാകും -യു.ടി. ഖാദർ മംഗളൂരു: പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കിയാൽ കർണാടക ആളിക്കത്തി ചാരമായി മാറുമെന്ന് കോൺഗ്രസ് എം.എൽ.എ യു.ടി. ഖാദർ മുന്നറിയിപ്പ് നൽകി. കർണാടകയിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പ്രസ്താവനയോട് മംഗളൂരുവിലെ സമരവേദിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യംമുഴുവൻ പ്രതിഷേധം ആളിക്കത്തുേമ്പാഴും കർണാടക സമാധാനപരമാണ്. നിയമം കർണാടകയിലും നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കിൽ കർണാടക കത്തിച്ചാമ്പലാവും. മറ്റു സംസ്ഥാനങ്ങളിൽ പ്രതിഷേധം കത്തുകയാണ്. അതുതന്നെ കർണാടകയിലും സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും നടപ്പാക്കുന്നതിലൂടെ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാർ മുസ്ലിംകളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢ അജണ്ടയോടെ നടപ്പാക്കുന്ന നിയമത്തിനെതിരെ സമരം ശക്തമാവുകയാണ്. ബി.ജെ.പിയുടെ സഖ്യകക്ഷികൾപോലും പ്രതിഷേധത്തിനിറങ്ങുന്നു. ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് വിദഗ്ധരുടെയും പൊതുജനത്തിൻെറയും അഭിപ്രായം തേടണമായിരുന്നു. ഇൗ നിയമം കാരണം ഒരു സമുദായത്തിലെയും അംഗങ്ങൾ ഒരു പ്രശ്നവും നേരിടില്ലെങ്കിൽ ബിൽ അംഗീകരിക്കാമായിരുന്നു. എന്നാൽ, ബി.ജെ.പി മുസ്ലിം സമുദായത്തെയാണ് ലക്ഷ്യംവെക്കുന്നത് -അദ്ദേഹം കുറ്റപ്പെടുത്തി. യു.ടി. ഖാദറിെന 'ഗോധ്ര സംഭവം' ഒാർമിപ്പിച്ച് മന്ത്രി സി.ടി. രവി ബംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച മുൻമന്ത്രിയും മംഗളൂരുവിലെ കോൺഗ്രസ് എം.എൽ.എയുമായ യു.ടി. ഖാദറിനെതിരെ വാക്പോരുമായി ടൂറിസം മന്ത്രി സി.ടി. രവി. പൗരത്വഭേദഗതി നിയമം കർണാടകയിലും നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കിൽ കർണാടക കത്തിച്ചാമ്പലാവുമെന്നായിരുന്ന യു.ടി. ഖാദറിൻെറ പ്രസ്താവനക്ക്, യു.ടി. ഖാദറിൻെറ പാക് ബന്ധുക്കൾക്ക് പൗരത്വം നൽകുന്ന പ്രശ്നമില്ലെന്നായിരുന്നു മന്ത്രി സി.ടി. രവിയുടെ പ്രതികരണം. തീകൊളുത്തുന്നതിന് കോൺഗ്രസ് നേതാക്കൾ പ്രസിദ്ധരാണെന്നും 2002 ൽ ഗുജറാത്തിലെ ഗോധ്രയിൽ ട്രെയിനിന് തീവെച്ച ശേഷം എന്താണ് സംഭവിച്ചതെന്ന് മനസ്സിൽ കരുതുന്നത് നല്ലതാണെന്നും മന്ത്രി ഒാർമിപ്പിച്ചു. യു.ടി. ഖാദറിനെ നിയമസഭയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി എം.എൽ.എ രേണുകാചാര്യയും പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.