ക്രിസ്മസ് പുതുവത്സരാഘോഷം

ബംഗളൂരു: മലങ്കര മാർത്തോമാ സഭയുടെ ചെന്നൈ-ബംഗളൂരു ഭദ്രാസനത്തിൻെറ കീഴിലുള്ള പള്ളികളിലെ ക്രിസ്മസ്-പുതുവത്സരാഘോ ഷ പരിപാടികൾ: ബംഗളൂരു വെസ്റ്റ് ട്രിനിറ്റി മാർത്തോമാ പള്ളി: 15ന് വൈകീട്ട് ആറിന് ക്രിസ്മസ് കരോൾ. ബംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. നവീൻ തോമസ് ക്രിസ്മസ് സന്ദേശം നൽകും. 25ന് ആറിന് തിരുപ്പിറവി ശുശ്രൂഷയും കുർബാനയും. 31ന് 9.30ന് വർഷാവസാന ശുശ്രൂഷ. പുതുവർഷ കുർബാന. വികാരി മാത്യു ജോർജ് കാർമികത്വം നൽകും. കെങ്കേരി ക്രിസോസ്റ്റ് മാർത്തോമാ പള്ളി 22ന് ആറിന് കാരൾ, 25ന് ഒമ്പതിന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. 31ന് 9.30ന് ആണ്ടവസാന ശുശ്രൂഷ, പുതുവർഷ കുർബാന. വികാരി മാത്യൂ ജോർജ് കാർമികത്വം നൽകും. കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമ പള്ളി: 25ന് രാവിലെ ഏഴിന് തിരുപ്പിറവി ശുശ്രൂഷ, കുർബാന, 31ന് വർഷാവസാന ശുശ്രൂഷ, 9.30ന് പുതുവർഷ കുർബാന. വികാരി ബിനു ചെറിയാൻ കാർമികത്വം നൽകും. ജെ.പി നഗർ മാർത്തോമാ കൂട്ടായ്മ: 25ന് രാവിലെ 7.30ന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. 31ന് രാത്രി 10ന് ആണ്ടവസാന ശുശ്രൂഷ, കുർബാന. വികാരി ഷിദിൻ ശാമുവേൽ കാർമികത്വം വഹിക്കും. ഹൊസക്കോട്ട മാർത്തോമ പള്ളി: 25ന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. 31ന് രാത്രി 9.30 മുതൽ ആണ്ടവസാന ശുശ്രൂഷ, കുർബാന. വികാരി ബിജോയ് ഡാനിയേൽ, സഹ വികാരി ലിജോ ജോസഫ് എന്നിവർ നേതൃത്വം നൽകും. കുംട സൻെറ് തോമസ് മാർത്തോമാ പള്ളി: 25ന് തിരുപ്പിറവി ശുശ്രൂഷ, കുർബാന, വൈകീട്ട് 6.30ന് കരോൾ. കാർമികത്വം വികാരി ജെയിംസ് കെ. ജോൺ. ഹൊന്നവാർ. സൻെറ് തോമസ് മാർത്തോമാ പള്ളി: 22ന് ആറിന് ക്രിസ്മസ് കേരാൾ. ഫാ. ഫെർണാണ്ടസ് ക്രിസ്മസ് സന്ദേശം നൽകും. 25ന് രാവിലെ ഏഴിന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. നേതൃത്വം ഫാ. ജെയിംസ് കെ. ജോൺ. മൈസൂരു മാർത്തോമാ പള്ളി: 15ന് കേരാൾ, മൈസൂരു സി.എസ്. ഐസൻെറ് പോൾസ് മിഷൻ ഇൻചാർജ് ഫാ. അനൂപ് ജോർജ് ജോസഫ് ക്രിസ്മസ് സന്ദേശം നൽകും. 24ന് രാത്രി എട്ടിന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. കാർമികത്വം വികാരി ഫാ. പ്രകാശ് എബ്രഹാം. 31ന് രാത്രി 9.30ന് ആണ്ടവസാന ശുശ്രൂഷ. നേതൃത്വം ഫാ. തോമസ് ജോർജ്, ഫാ. പ്രകാശ് എബ്രഹാം. ശിവനാപുര ജറൂസലം മാർത്തോമാ പള്ളി: 25ന് ഏഴിന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. 31ന് ആണ്ടവാസ ശുശ്രൂഷ, പുതുവർഷ കുർബാന. കാർമികത്വം വികാരി റവ. വർഗീസ് ജോൺ. ബിജുവാര മാർത്തോമ പള്ളി: 25ന് രാവിലെ 7.30ന് തിരുപ്പിറവി ശുശ്രൂഷ, കുർബാന, വൈകീട്ട് കരോൾ. ഫാ. നരേഷ് ബാബു ക്രിസ്മസ് സന്ദേശം നൽകും. 31ന് രാത്രി 10ന് ആണ്ടവാസന ശുശ്രൂഷ, കുർബാന. നേതൃത്വം വികാരി ഫാ. സാബു തോമസ്. ദേവനഹള്ളി മാർത്തോമാ പള്ളി: 25ന് രാവിലെ 8.30ന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. 31ന് രാത്രി 10.30ന് ആണ്ടവസാന ശുശ്രൂഷ, കുർബാന. കാർമികത്വം വികാരി ഫാ. എ.സി കുര്യൻ. ശിധിലഘട്ട മാർത്തോമാ പള്ളി: 25ന് രാവിലെ എട്ടിന് തിരുപ്പിറവി ശുശ്രൂഷ, കുർബാന. 31ന് രാത്രി 10ന് ആണ്ടവസാന ശുശ്രൂഷ, കുർബാന. നേതൃത്വം വികാരി ബൈജു പാപ്പച്ചൻ. കോലാർ മാർത്തോമാ പള്ളി: 25ന് രാവിലെ ഏഴിന് തിരുപ്പിറവി ശുശ്രൂഷ, കുർബാന, 31ന് രാത്രി ഒമ്പതിന് ആണ്ടവസാന ശുശ്രൂഷ, കുർബാന. കാർമികത്വം വികാരി കോശി ബിജോ സാമുവേൽ. തുമകുരു മാർത്തോമാപള്ളി: 25ന് രാവിലെ തിരുപ്പിറവി ശുശ്രൂഷയും കുർബാനയും. 31ന് രാത്രി 9.30ന് ആണ്ടവാസ ശുശ്രൂഷ, കുർബാന. കാർമികത്വം വികാരി അലക്സ് സി. സാമുവേൽ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9632524264 (സുനിൽ തോമസ് കുട്ടൻകേരിൽ). കത്തീഡ്രൽ മുതൽ കഥകളി വരെ... കാണാം മനോഹരമായ കേക്കുകൾ ബംഗളൂരു: കണ്ടാൽ പ്രതിമയാണെന്ന് തോന്നാം, അടുത്തെത്തിയാൽ പരിചയപ്പെടാം പലരൂപത്തിലുള്ള ഭീമൻ ക്രീം കേക്കുകളെ. കഥകളി, കത്തീഡ്രൽ, ശ്രീകൃഷ്ണൻ, ഗൊറില എന്നുവേണ്ട ജി.എസ്.എൽ.വി മാർക്ക് ത്രീ മാതൃക വരെ ഉൾകൊള്ളിച്ചാണ് ഇത്തവണ വാർഷിക കേക്ക് ഷോ ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് സൻെറ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ കേക്ക് ഷോ ഉദ്ഘാടനം നടന്നത്. വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് കേക്ക് ഷോ ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബേക്കിങ് ആൻഡ് കേക്ക് ആർട്ടിൻെറ നേതൃത്വത്തിൽ 20ലധികം കേക്കുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിൻെറ ഭാഗമായാണ് ലോകത്തെ തന്നെ ഏറ്റവും വലിയ കേക്ക് ഷോ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. കഥകളിയുടെയും ശ്രീകൃഷ്ണ‍ൻെറയും ക്രിസ്മസ് ക്രിബിൻെറയും ചിമ്പാൻസിയുടെയും റഷ്യയിലെ പ്രശസ്തമായ സൻെറ് ബേസിൽ കത്തീഡ്രലിൻെറയും രൂപത്തിലുള്ള കേക്കുകളാണ് പ്രദർശനത്തിലെ ഹൈലൈറ്റ്. അഞ്ചുമാസത്തോളം നീണ്ട ശ്രമത്തിനൊടുവിലാണ് സ്ഥാപനത്തിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് 12,000 ചതുരശ്ര അടിയിലായി 20ലധികം കേക്കുകൾ സജ്ജമാക്കിയത്. മുൻ വർഷങ്ങളിലും വ്യത്യസ്ത മാതൃകൾ കേക്കിൽ തയാറാക്കി പ്രദർശനം ശ്രദ്ധ നേടിയിരുന്നു. കേക്ക് ഷോക്കൊപ്പമുള്ള കേക്ക് മേള വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ജനുവരി ഒന്നുവരെ കേക്ക് ഷോയും കേക്കുകളുടെ പ്രദർശനവും വിൽപനയും ഉണ്ടാകും. മറ്റു ഉൽപന്നങ്ങൾ അടങ്ങിയ വിവിധ സ്റ്റാളുകളും മേളയുടെ ഭാഗമായി ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.