മീലാദ് സംഗമം ഇന്ന്

ബംഗളൂരു: തന്നേരി റോഡ് മിസ്ബാഹുൽ ഹുദാ എജുക്കേഷൻ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ മീലാദ് സംഗമം മെഹ്ഫിൽ മീലാദ് ശനിയാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ തന്നേരി റോഡ് ഡി.ജെ ഹള്ളിയിലെ എം.ഇ.ഇ.ടി കോംപ്ലക്സിലാണ് പരിപാടി. ഹംസ ജിഫ്രി, മുഹമ്മദ് നൂരി, മുനീസ് ഹുദവി ഇരിട്ടി, ഇബ്രാഹിം മുസ്ലിയാർ, മുഹ്യിദ്ദീൻ ഫൈസി, റിയാസ് മൗലവി എന്നിവർ പങ്കെടുക്കും. ഫോൺ: 9448792607. നടൻ പുനീത് രാജ്കുമാർ ബി.എം.ടി.സി ബ്രാൻഡ് അംബാസഡർ ബംഗളൂരു: ബംഗളൂരുവിൽ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിൻെറ ഭാഗമായി ബി.എം.ടി.സി ബ്രാൻഡ് അംബാസഡറായി കന്നടയിലെ ജനപ്രിയ നടൻ പുനീത് രാജ്കുമാറിനെ നിയമിച്ചു. ബി.എം.ടി.സി ചെയർമാൻ നന്ദിഷ് റെഡ്ഡിയുടെ നിർദേശ പ്രകാരമാണ് ബി.എം.ടി.സിക്ക് ബ്രാൻഡ് അംബാസഡറെ നിശ്ചയിക്കുന്നത്. ബി.എം.ടി.സി എം.ഡി സി. ശിഖ, ചെയർമാൻ നന്ദിഷ് റെഡ്ഡി എന്നിവർ പുനീത് രാജ്കുമാറുമായി ചർച്ച നടത്തി. ബി.എം.ടി.സിയുടെ ബസ് ലൈൻ പദ്ധതിക്ക് ഉൾപ്പെടെ പുനീത് രാജ്കുമാറിൻെറ പിന്തുണയുണ്ടാകും. Senior Citizens flash mob: പ്രായം വെറും നമ്പർ..., മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ എം.ജി റോഡ് മെട്രോ സ്റ്റേഷന് സമീപം ചർച്ച് സ്ട്രീറ്റിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ്. പ്രായമായവർ എല്ലാത്തിൽനിന്നും മാറിനിൽക്കുന്ന പൊതുചിന്താഗതിക്കെതിരായാണ് പ്രായം വെറും നമ്പറാണെന്ന ആഹ്വാനവുമായി ഫ്ലാഷ് മോബ് നടത്തിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.