കോൺഗ്രസിലെ രാജി: അനുനയ ശ്രമവുമായി നേതാക്കൾ

ബംഗളൂരു: ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിലുണ്ടായ രാജി പിൻവലിപ്പിക്കാൻ ശ്രമം. കോൺഗ്രസ് നിയമസഭ കക്ഷിനേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ രാജിവെച്ച സിദ്ധരാമയ്യയെയും കെ.പി.സി.സി അധ്യക്ഷ പദവി രാജിവെച്ച ദിനേശ് ഗുണ്ടുറാവുവിനെയും അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമം തുടങ്ങി. ചൊവ്വാഴ്ച ജയമാല, എസ്.ആർ. പാട്ടീൽ, ചലുവരായ സ്വാമി, െഎവാൻ ഡിസൂസ തുടങ്ങിയ നേതാക്കൾ സിദ്ധരാമയ്യയെ അദ്ദേഹത്തിൻെറ വസതിയായ കാവേരിയിൽ സന്ദർശിച്ചു. സിദ്ധരാമയ്യയുടെയും ഗുണ്ടുറാവുവിൻെറയും രാജിക്കത്ത് ൈഹകമാൻഡ് ഇതുവരെ സ്വീകരിച്ചിട്ടിെല്ലന്നാണ് വിവരം. തോൽവിക്ക് പുറമെ നേതൃത്വത്തിലെ കൂട്ടരാജി കോൺഗ്രസിലുണ്ടാക്കുന്ന പ്രതിസന്ധികൂടി കണക്കിലെടുത്ത് നേതൃത്വം തൽക്കാലം രാജിക്കാര്യത്തിൽ തീരുമാനം ൈവകിപ്പിക്കുകയാണെന്നാണ് വിവരം. ഉപതെരെഞ്ഞടുപ്പ് ഫലത്തിലെ നിരാശകൊണ്ടാണ് ദിനേശ് ഗുണ്ടുറാവുവും സിദ്ധരാമയ്യയും രാജിവെച്ചത്. അവെര അനുനയിപ്പിക്കാനും രാജി പിൻവലിപ്പിക്കാനും ശ്രമം നടത്തുമെന്ന് മുൻ ആഭ്യന്തര മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കർണാടക കോൺഗ്രസിൻെറ നെട്ടല്ലാണ് സിദ്ധരാമയ്യയെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഹൈകമാൻഡ് മുൻകൈയെടുക്കണമെന്നും മുൻ മന്ത്രി ജയമാല പറഞ്ഞു. അതേസമയം, കർണാടകയുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജിക്കൊരുങ്ങിയെന്ന അഭ്യൂഹം അദ്ദേഹം തള്ളി. കർണാടകയുടെ അധിക ചുമതലയിൽനിന്ന് തന്നെ ഒഴിവാക്കി തരണമെന്ന് ലോക്സഭ തെരെഞ്ഞടുപ്പിന് പിന്നാലെ താൻ ആവശ്യപ്പെട്ടിരുന്നതാണെന്നും അത് താനും നേതൃത്വവുമായുള്ള വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഇങ്ങനെയൊരു രാജിവാർത്ത എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. സിദ്ധരാമയ്യയും ദിനേശ് ഗുണ്ടുറാവുവും പരാജയത്തിൻെറ ധാർമിക ഉത്തരവാദിത്തമേറ്റെടുത്താണ് രാജിവെച്ചത്. അത് നല്ല സമീപനമാണ്. ഇക്കാര്യത്തിൽ ൈഹക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. ബി.ജെ.പിയുടേത് പണവും അധികാരവും ഉപയോഗിച്ചുള്ള ജയമാണ്. സർക്കാർ സംവിധാനങ്ങളെ തെരഞ്ഞെടുപ്പിനായി അവർ ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പല പരാതികളിലും നടപടിപോലും എടുത്തില്ല. എങ്കിലും ജനവിധിയെ ജനവിധിയായിത്തന്നെ കാണുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം മുന്നോട്ടു നീങ്ങാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടതെന്ന് മുതിർന്ന നേതാവ് എച്ച്.കെ. പാട്ടീൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.