ബംഗളൂരു: 15 നിയമസഭ മണ്ഡലങ്ങളിലായി 4185 ബൂത്തുകളാണ് വോെട്ടടുപ്പിനായി തെരഞ്ഞെടുപ്പ് കമീഷൻ സജ്ജീകരിച്ചിട്ടുള്ളത്. ആകെയുള്ള ബൂത്തുകളിൽ 20 ശതമാനവും പ്രശ്നസാധ്യത ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്. 12 ബൂത്തുകൾ ഭിന്നശേഷിക്കാരും 34 ബൂത്തുകൾ വനിതകളും നിയന്ത്രിക്കും. ആദിവാസി മേഖലയിൽ മൂന്നു ബൂത്തുകളും പ്രവർത്തിക്കും. 37.77 ലക്ഷംവോട്ടർമാരിൽ 18.52 ലക്ഷം വനിതകളും 414 പേർ ഭിന്നലിംഗക്കാരുമാണ്. 18-19 വയസ്സുള്ള വോട്ടർമാർ മാത്രം 79,714 പേർവരും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ബംഗളൂരുവിലെ കെ.ആർ പുരത്താണ്. 4.87 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഏറ്റവും കുറവുള്ളത് ഉത്തര കന്നട ജില്ലയിലെ യെല്ലാപുരയിലും; 1.72 ലക്ഷം വോട്ടർമാർ. മണ്ഡലങ്ങളും സ്ഥാനാർഥികളും 1. ഗോഖക്- രമേശ് ജാർക്കിഹോളി (ബി.ജെ.പി), ലഖൻ ജാർക്കിഹോളി (കോൺഗ്രസ്), അശോക് പൂജാരി (ജെ.ഡി.എസ്) 2. അത്തനി- മഹേഷ് കുമത്തള്ളി (ബി.ജെ.പി), ഗജാനൻ മംഗസുളി (കോൺഗ്രസ്), തുക്കപ്പ ഹല്ലദമാല (ജെ.ഡി.എസ് സ്വത.) 3. കഗ്വാദ്- ശ്രീമന്ത് പാട്ടീൽ (ബി.ജെ.പി), രാജു കാഗെ (കോൺഗ്രസ്), ശ്രീശൈൽ തുഗുഷെട്ടി (ജെ.ഡി.എസ്) 4. വിജയനഗര- ആനന്ദ് സിങ് (ബി.ജെ.പി), വെങ്കടറാവു ഗോർപഡെ (കോൺഗ്രസ്), എൻ.എം. നബി (ജെ.ഡി.എസ്) 5. റാണിബെന്നൂർ- അരുൺ കുമാർ(ബി.ജെ.പി), കെ.ബി. കോലിവാഡ് (കോൺഗ്രസ്), മല്ലികാർജുന ഹളഗേരി (ജെ.ഡി.എസ്) 6. ഹിരെകരൂർ- ബി.സി. പാട്ടീൽ (ബി.ജെ.പി), ബി.എച്ച്. ബന്നിക്കൊട് (കോൺഗ്രസ്), ഉജിനപ്പ ജാതപ്പ (ജെ.ഡി.എസ് സ്വത.) 7. യെല്ലാപുര- ശിവറാം ഹെബ്ബാർ (ബി.ജെ.പി), ഭീമണ്ണ നായിക് (കോൺഗ്രസ്), എ. ചൈത്രഗൗഡ (ജെ.ഡി.എസ്) 8. ഹുൻസുർ- എ.എച്ച്. വിശ്വനാഥ് (ബി.ജെ.പി), എച്ച്.പി. മഞ്ജുനാഥ് (കോൺഗ്രസ്), സോമശേഖർ (ജെ.ഡി.എസ്) 9. കെ.ആർ പേട്ട്- കെ.സി. നാരായണ ഗൗഡ (ബി.ജെ.പി), കെ.ബി. ചന്ദ്രശേഖർ (കോൺഗ്രസ്), ബി.എൽ. ദേവരാജ് (ജെ.ഡി.എസ്) 10. ഹൊസക്കോെട്ട- എം.ടി.ബി നാഗരാജ് (ബി.ജെ.പി), പത്മാവതി സുരേഷ് (കോൺഗ്രസ്), ശരത് ബച്ചെ ഗൗഡ (ജെ.ഡി.എസ് സ്വത.) 11. ചിക്കബല്ലാപുര-കെ. സുധാകർ (ബി.ജെ.പി), എൻ. രാധാകൃഷ്ണ (ജെ.ഡി.എസ്), എം. ആഞ്ജനപ്പ (കോൺഗ്രസ്) 12. യശ്വന്ത്പുര- എസ്.ടി. സോമശേഖർ (ബി.ജെ.പി), പി. നാഗരാജ് (കോൺഗ്രസ്), ജാവരായി ഗൗഡ (ജെ.ഡി.എസ്) 13. കെ.ആർ പുരം- ബൈരതി ബസവരാജ് (ബി.ജെ.പി), എം. നാരായണ സ്വാമി (കോൺഗ്രസ്), സി. കൃഷ്ണമൂർത്തി (ജെ.ഡി.എസ്) 14. മഹാലക്ഷ്മി ലേഒൗട്ട്- കെ. ഗോപാലയ്യ (ബി.ജെ.പി), എം. ശിവരാജ് (കോൺഗ്രസ്), ഗിരീഷ് കെ. നാഷി (ജെ.ഡി.എസ്) 15. ശിവാജി നഗർ- എം. ശരവണ (ബി.ജെ.പി), റിസ്വാൻ അർഷാദ് (കോൺഗ്രസ്), തൻവീർ അഹ്മദുല്ല (ജെ.ഡി.എസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.