ആകാശം കാക്കാൻ ശിവാങ്കി

ബംഗളൂരു: നാവിക സേനയിലെ ആദ്യ വനിത പൈലറ്റായി ചരിത്രംകുറിക്കാൻ ഒരുങ്ങുകയാണ് ബിഹാർ മുസഫർപുരിലെ ശിവാങ്കി. നാവികസേ ന ദിനത്തിന് രണ്ടു ദിവസം മുമ്പ് ഡിസംബർ രണ്ടിന് കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് ൈപലറ്റായി ലെഫ്റ്റനൻറ് ശിവാങ്കി ചുമതലയേൽക്കും. കൊച്ചിയിലെ ഒാപറേഷനൽ ട്രെയ്നിങ് വിജയകരമായി പൂർത്തിയായശേഷമാണ് ശിവാങ്കി നാവികസേനയുടെ ഭാഗമാകുന്നത്. മുസഫർപുരിലെ ഡി.എ.വി പബ്ലിക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം തേടിയ ശിവാങ്കിയുടെ പൈലറ്റാകമെന്ന സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. വ്യോമസേനയിൽ വനിത പൈലറ്റുമാരുണ്ടെങ്കിലും നാവിക സേനയിൽ എയർ ട്രാഫിക് കൺട്രോൾ ഒാഫിസർമാരും മറ്റും മാത്രമാണ് വനിതകളുള്ളത്. ആദ്യമായാണ് നാവികസേനയുടെ പൈലറ്റ് ടീമിലേക്ക് ഒരു വനിത എത്തുന്നത്. ഡിസംബർ രണ്ടിന് നാവിക സേനയുടെ ഡൊർണിയർ വിമാനം പറത്തിയായിരിക്കും 24കാരിയായ ശിവാങ്കി ചരിത്രത്തിലേക്ക് ലാൻഡ് ചെയ്യുക. സ്വപ്നമാണ് യാഥാർഥ്യമാകുന്നതെന്നും വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നതെന്നും ശിവാങ്കി പറയുന്നു. ഏഴിമല നാവികസേന അക്കാദമിയിലെ കോഴ്സ് പൂർത്തിയായശേഷമാണ് കഴിഞ്ഞവർഷം ജൂണിൽ നാവികസേനയിലെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.