നഗരത്തിലെ തടാക മലിനീകരണം: ഹരിത ട്രൈബ്യുണൽ ഉത്തരവ്​ കർണാടക പാലിക്കണം^​ സുപ്രീംകോടതി

നഗരത്തിലെ തടാക മലിനീകരണം: ഹരിത ട്രൈബ്യുണൽ ഉത്തരവ് കർണാടക പാലിക്കണം- സുപ്രീംകോടതി ൈട്രബ്യുണൽ ഉത്തരവിനെതിരെ ക ർണാടക സർക്കാർ നൽകിയ ഹരജി തള്ളി ബംഗളൂരു: ബെലന്തൂർ, വർത്തൂർ, അഗാര തടാകങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പിഴയിട്ട ദേശീയ ഹരിത ൈട്രബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കർണാടക സർക്കാറിന് തിരിച്ചടി. സർക്കാറിൻെറ ഹരജി തള്ളിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ദേശീയ ഹരിത ൈട്രബ്യുണലിൻെറ ഉത്തരവ് നടപ്പാക്കണമെന്ന് നിർദേശിച്ചു. കർണാടക സർക്കാർ 50 കോടിയും ബംഗളൂരു കോർപറേഷൻ 25 കോടിയും പിഴയായി നൽകണമെന്നും 500 കോടിയുടെ തടാക പുനരുദ്ധാരണ പ്രവൃത്തികൾ നടത്തണമെന്നുമായിരുന്നു കഴിഞ്ഞ വർഷം ഡിസംബർ ആറിന് ട്രൈബ്യുണൽ ഉത്തരവിട്ടത്. 2019 ജൂൺ 30നകം ഉത്തരവ് നടപ്പാക്കണമെന്ന നിർദേശം സർക്കാർ ലംഘിച്ചാൽ പ്രവൃത്തി ഉറപ്പിനായി 100 കോടി രൂപ പിഴയടക്കേണ്ടിവരുമെന്നും ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും തടാക നവീകരണം എങ്ങുമെത്താത്തതിനാൽ 100 കോടി രൂപ പിഴ ചുമത്തിയതോെട പിഴ ചുമത്താനുള്ള ദേശീയ ഹരിത ൈട്രബ്യൂണലിൻെറ അധികാരം ചോദ്യംെചയ്ത് സുപ്രീംകോടതിയിൽ സർക്കാർ ഹരജി നൽകുകയായിരുന്നു. നഗരത്തിലെ തടാക മലിനീകരണത്തിനെതിരെ നമ്മ ബംഗളൂരു ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള പൗരസംഘടനകളാണ് ട്രൈബ്യുണലിനെ സമീപിച്ചത്. തുടർന്ന് മുൻ സുപ്രീംകോടതി ജഡ്ജി എൻ. സന്തോഷ് ഹെഗ്ഡെ, ഐ.ഐ.എസ്.സി പ്രഫ. ടി.വി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിനെ റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കുകയായിരുന്നു. സർക്കാറിനെതിരായാണ് പാനൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഹരജിക്കാരൻെറ അഭിഭാഷകനായ രാംപ്രസാദ് പറഞ്ഞു. ബെലന്തൂർ തടാകത്തിലെ മലിനീകരണവും കൈയേറ്റവുമായി ബന്ധപ്പെട്ട കേസിലെ അന്തിമവിധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിൽ ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാന സർക്കാറിനെയും ബി.ബി.എം.പിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. കർണാടകയിലെ പ്രത്യേകിച്ച് ബംഗളൂരുവിലെ അഴുക്കുചാലുകളുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിലും തടാകങ്ങൾ നവീകരിക്കുന്നതിലും അധികൃതർ വീഴ്ചവരുത്തിയതായും കുറ്റപ്പെടുത്തിയിരുന്നു. തടാകവുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും സ്വീകരിക്കാൻ പുതിയ വെബ്സൈറ്റ് ആരംഭിക്കാനും ജലമലിനീകരണം ക്രിമിനൽ കുറ്റമായി കണ്ട് മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങൾ പൂട്ടാനും ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. വിഷമാലിന്യങ്ങൾ നിറഞ്ഞ് വിഷപ്പത ഉയരുന്ന ബെലന്തൂർ തടാകത്തിൽ 2017 ഫെബ്രുവരിയിൽ വൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. 2018 ജനുവരി 19 നും തീപിടിത്തമുണ്ടായി. 30 മണിക്കൂറിനൊടുവിലാണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ നവംബറിലും ചെറിയ തീപിടിത്തമുണ്ടായി. നഗരത്തിലെ വിഷമാലിന്യം ഒഴുകിയെത്തിയാണ് ബെലന്തൂർ തടാകത്തിൽ വിഷപ്പത നിറയുന്നത്. കഴിഞ്ഞവർഷം വിഷപ്പത പത്തടിയോളം ഉയർന്നിരുന്നു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.