സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വിദേശിയെ കെട്ടിയിട്ട് മർദിച്ചു

ബംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിലെ ബദാമിയിൽ മദ്യലഹരിയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ആസ്ട്രേലിയൻ പൗരന െ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. തിങ്കളാഴ്ച രാത്രി ബദാമിക്ക് സമീപത്തെ കൊനകനകൊപ്പയിലാണ് സംഭവം. മെൽബൻ സ്വദേശിയായ വില്യംസ് കെ. ജയിംസിനാണ് (35) മർദനമേറ്റത്. ഗ്രാമത്തിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നത് കണ്ട നാട്ടുകാർ സംഘം ചേർന്ന് ഇയാളെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. കർണാടകയിലെ പുരാതന നഗരങ്ങളിലൊന്നായ ബദാമി സന്ദർശിക്കാൻ എത്തിയതായിരുന്നു വില്യംസ്. സാരമായി പരിക്കേറ്റ വില്യംസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വില്യംസിൻെറ ആരോഗ്യനില മെച്ചപ്പെട്ടാൽ ചോദ്യം ചെയ്യുമെന്നും മദ്യലഹരിയിലുണ്ടായ സംഭവമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. ‍(attn general) കെ.പി.കെ.കെ.ഡബ്ല്യു.എ കുടുംബ സംഗമം ബംഗളൂരു: കളരി പണിക്കർ കളരിക്കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെ.പി.കെ.കെ.ഡബ്ല്യു.എ) കുടുംബ സംഗമം ഇന്ദിര നഗർ ക്ലബിൽ സംഘടിപ്പിച്ചു. ബംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി െറജികുമാർ ഉദ്ഘാടനം ചെയ്തു. നോർ ക്ക െഡവലപ്മൻെറ് ഓഫിസർ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. നോർക്കയുടെ ക്ഷേമപദ്ധതികളെക്കുറിച്ച് അവർ കുടുംബാംഗങ്ങൾക്ക് വിശദീകരിച്ചു. യോഗത്തിൽ രക്ഷാധികാരി വി.കെ. പ്രഭാകരൻ, പ്രസിഡൻറ് സേതുമാധവൻ, ജനറൽ സെക്രട്ടറി നന്ദകുമാർ, സെക്രട്ടറി സരസ്വതി സുകുമാരൻ, ട്രഷറർ ദീപേഷ് ദിവാകരൻ, വൈസ് പ്രസിഡൻറ് സുരേഷ് കുമാർ, ജോ. സെക്രട്ടറിമാരായ സദാശിവം, ഗിരീഷ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു. kalaripanikar: കെ.പി.കെ.കെ.ഡബ്ല്യു.എ കുടുംബ സംഗമം കേരള സമാജം ജനറൽ സെക്രട്ടറി െറജികുമാർ ഉദ്ഘാടനം ചെയ്യുന്നു വയനാട്ടിൽ കേരള സമാജം 10 വീടുകൾ നിർമിച്ചു നൽകും ബംഗളൂരു: പ്രളയക്കെടുതിയിൽ വീടുകള്‍ നഷ്ടപ്പെട്ട വയനാട്ടില്‍ 10 വീടുകള്‍ നിർമിച്ചു നല്‍കാന്‍ സാന്ത്വന ഭവനം പദ്ധതിയുമായി ബംഗളൂരു കേരള സമാജം രംഗത്ത്. കൽപറ്റയിലെ മുട്ടില്‍ പഞ്ചായത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. പ്രളയക്കെടുതിയുണ്ടായ സമയത്ത് കേരള സമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണ‍ൻെറ നേതൃത്വത്തിെല പ്രതിനിധി സംഘം വയനാട്ടിൽ അവശ്യസാധാനങ്ങള്‍ എത്തിച്ച്‌ നേരിട്ട് വിതരണം ചെയ്തിരുന്നു. കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്‍മാന്‍ ഡി. ഷാജി, കണ്‍വീനര്‍ അനില്‍ കുമാര്‍, പ്രദീപ്‌, പവിത്രന്‍, ജിജോ സിറിയക് എന്നിവരുടെ നേതൃത്വത്തില്‍ മുട്ടില്‍ പഞ്ചായത്തിലെ പാല മംഗലം വില്ലേജില്‍ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിച്ച് നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. വൈറ്റ് ഫീല്‍ഡ് സോണിൻെറ നേതൃത്വത്തില്‍ ആദ്യഘട്ടത്തിൽ അഞ്ചു വീടുകള്‍ നിർമിക്കാനാണ് പദ്ധതി തയാറാക്കുന്നത്. ആദ്യത്തെ വീടിൻെറ തറക്കല്ലിടൽ നവംബർ 27 നു നടക്കും. കേരള സമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണ‍ൻെറ അധ്യക്ഷതയില്‍ ചേരുന്ന യോഗം കല്‍പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ താഴത്തുള്ള മൈക്കിള്‍ - ലീല ദമ്പതികള്‍ക്കാണ് ആദ്യത്തെ വീട് നിർമിച്ചുനൽകുന്നത്. കല്‍പറ്റ ഫ്രണ്ട്സ് ക്രിയേറ്റിവ് മൂവ്മൻെറിൻെറ സഹായത്തോടെയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. പദ്ധതിയിൽ പങ്കാളികളാവാന്‍ താൽപര്യമുള്ളവര്‍ മുന്നോട്ടു വരണമെന്ന് കേരള സമാജം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വിശദവിവരങ്ങള്‍ക്ക്: 9845222688, 9845691596.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.