ബി.ജെ.പി വിമതന്​ ജെ.ഡി^എസ്​ പിന്തുണ

ബി.ജെ.പി വിമതന് ജെ.ഡി-എസ് പിന്തുണ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബംഗളൂരു: കർണാടകയിൽ ഡിസംബർ അഞ്ചിന് നട ക്കുന്ന ഉപതെരഞ്ഞെടുപ്പിന് 10 മണ്ഡലങ്ങളിൽ ജനതാദൾ-എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഹൊസക്കോെട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയായ എം.ടി.ബി നാഗരാജിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.ജെ.പി വിമതനും യുവമോർച്ച നേതാവുമായ ശരത് ബച്ചെ ഗൗഡക്ക് ജെ.ഡി-എസ് പിന്തുണ പ്രഖ്യാപിച്ചു. ചിക്കബല്ലാപുര ബി.ജെ.പി എം.പി ബി.എൻ. ബച്ചെഗൗഡയുടെ മകനാണ് ശരത് ബച്ചെ ഗൗഡ. വനിത സ്ഥാനാർഥിയായി യുവ മഹിള കർഷക ദൾ സംസ്ഥാന അധ്യക്ഷ ചൈത്ര ഗൗഡ, മുസ്ലിം സ്ഥാനാർഥികളായി എൻ.എം. നബി, തൻവീർ അഹ്മദ് എന്നിവരെയും ഉൾെപ്പടുത്തിയുള്ള പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. ദേവരാജു (കെ.ആർ പേട്ട്), ജാവരായി ഗൗഡ (യശ്വന്ത്പുര), മല്ലികാർജുൻ (റാണിബെന്നൂർ), അഞ്ജപ്പ ജാതപ്പ (ഹിരെകരൂർ), എൻ.എം. നബി (വിജയനഗർ), കെ.പി. ബച്ചെ ഗൗഡ (ചിക്കബല്ലാപുര), കൃഷ്ണമൂർത്തി (കെ.ആർ പുരം), സി. സോമശേഖർ (ഹുൻസൂർ), തൻവീർ അഹമ്മദ് (ശിവാജി നഗർ), ചൈത്ര ഗൗഡ (യെല്ലാപുര) എന്നിവരാണ് സ്ഥാനാർഥികൾ. ഹൊസക്കോെട്ടയിൽ ശരത് ബച്ചെഗൗഡക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഗോഖക്, അതാനി, മഹാലക്ഷ്മി ലേഒൗട്ട്, കഗ്വാദ് എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി പ്രഖ്യാപനം ബാക്കിയുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.ആർ പേട്ട്, മഹാലക്ഷ്മി ലേഒൗട്ട്, ഹുൻസൂർ എന്നീ മണ്ഡലങ്ങളിൽ ജെ.ഡി-എസിനായിരുന്നു ജയം. ഇൗ മണ്ഡലങ്ങളിലെ എം.എൽ.എമാരായിരുന്ന നാരായണ ഗൗഡ, കെ. ഗോപാലയ്യ, എ.എച്ച്് വിശ്വനാഥ് എന്നിവർ മറുകണ്ടം ചാടിയതോടെ നഷ്ടമായ മൂന്നു സീറ്റിന് പകരം ആറു സീറ്റ് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുെമന്നാണ് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രഖ്യാപനം. ആർക്കും വേണ്ടാതെ റോഷൻ ബെയ്ഗ് ബംഗളൂരു: മകൻ റുമാൻ ബെയ്ഗിന് ശിവാജി നഗറിൽ ടിക്കറ്റുറപ്പിക്കാനായിരുന്നു റോഷൻ ബെയ്ഗിൻെറ ശ്രമം. ഇതിനായി ബുധനാഴ്ച രാത്രി മണിക്കൂറുകളോളം മുഖ്യമന്ത്രി യെദിയൂരപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെങ്കിലും ശിവാജി നഗറിൽ മുൻ ബി.ബി.എം.പി കോർപറേറ്റർ എം. ശരവണയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. ഇതോടെ റോഷൻ ബെയ്ഗിൻെറ കാര്യം അനിശ്ചിതത്വത്തിലായി. ബി.ജെ.പിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ കെ.എസ്. ഇൗശ്വരപ്പതന്നെയാണ് റോഷൻ ബെയ്ഗിൻെറ പ്രവേശനത്തെ എതിർത്ത് പരസ്യമായി രംഗത്തുള്ളത്. വ്യാഴാഴ്ച വിമതരുടെ ബി.ജെ.പി ആശ്ലേഷണത്തിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് 'ബെയ്ഗിനെ തങ്ങൾക്ക് ആവശ്യമില്ല' എന്ന് ഇൗശ്വരപ്പ തുറന്നടിച്ചു. ഇക്കാര്യത്തിൽ ഒരു ചർച്ചയുമില്ലെന്നും തങ്ങൾക്ക് താൽപര്യമില്ലാത്തതുകൊണ്ടാണ് ബെയ്ഗിനെ ക്ഷണിക്കാതിരുന്നതെന്നും ഇൗശ്വരപ്പ വ്യക്തമാക്കി. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെന്നും അയോഗ്യരാക്കപ്പെട്ട 17 എം.എൽ.എമാരെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സുപ്രീംകോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രതികരിച്ചിരുന്നു. 17 പേരും െഎകകണ്ഠ്യേനയാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്ന് വിമത പ്രവർത്തനത്തിന് നേതൃത്വം നൽകിയ രമേശ് ജാർക്കിഹോളിയും ഉപതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നുവെന്ന് റോഷൻ ബെയ്ഗും പറഞ്ഞിരുന്നു. എന്നാൽ, ബി.ജെ.പി കോർ കമ്മിറ്റി യോഗം ബെയ്ഗിനെ ബി.ജെ.പിയിലെടുക്കുന്നത് എതിർത്തു. റോഷൻ ബെയ്ഗിൻെറ കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്ന് യെദിയൂരപ്പ വ്യാഴാഴ്ച പറഞ്ഞതിന് പിന്നാലെ മുൻ കോർപറേറ്റർ എം. ശരവണയെ ശിവാജി നഗർ സ്ഥാനാർഥിയാക്കി ബി.ജെ.പി പ്രഖ്യാപനവും വന്നു. കർണാടക ബി.ജെ.പിയിൽ യെദിയൂരപ്പയുടെ അപ്രമാദിത്യത്തിന് കോട്ടം തട്ടിത്തുടങ്ങിയെന്ന് തെളിയിക്കുന്നതാണ് റോഷൻ ബെയ്ഗിൻെറ കാര്യത്തിൽ നടന്ന ചരടുവലികൾ. ഇന്ന് റോഷൻ ബെയ്ഗിനെ ബി.ജെ.പി തഴഞ്ഞെന്നും നാളെ ഇതേ ഗതിയാണ് വിമത എം.എൽ.എമാരെ കാത്തിരിക്കുന്നതെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ഇൗശ്വർ ഖണ്ഡ്രെ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.