-സിദ്ധരാമയ്യക്കെതിരെയും വിമർശനം ബംഗളൂരു: അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ ഹരജിയിലുള്ള സുപ്രീംകോടതി വിധി അ ർഥമില്ലാത്തതാണെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഒരു ഭാഗത്ത് അയോഗ്യത ശരിവെക്കുകയും മറുഭാഗത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുക്കുകയും ചെയ്തത് കൂറുമാറ്റ നിരോധന നിയമത്തെ ഉൾപ്പെടെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വാധീനത്തിന് വഴങ്ങി ജനപ്രതിനിധികൾ രാജിവെക്കുന്നത് തടയാനാണ് കൂറുമാറ്റ നിരോധന നിയമം. എന്നാൽ, ഇത്തരം വിധിയിലൂടെ വിമതനീക്കവും രാജിയും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും അർഥമില്ലാത്ത വിധിയാണെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറ്റ നിരോധന നിയമത്തോട് നീതി പുലർത്താനായില്ലെങ്കിൽ ഭരണഘടനക്ക് നിലനിൽപ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി സ്വാഗതാർഹം -ബി.എസ്. യെദിയൂരപ്പ ബംഗളൂരു: അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദം നൽകിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുെന്നന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ പാർട്ടിയുടെ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. അവർ ബി.ജെ.പിയിൽ ചേർന്നശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒാപറേഷൻ താമര നീക്കം തെളിഞ്ഞു -സിദ്ധരാമയ്യ ബംഗളൂരു: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുെന്നന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. അയോഗ്യത ശരിവെച്ച സുപ്രീംകോടതി നടപടിയിലൂടെ ബി.ജെ.പിയുടെ ഒാപറേഷൻ താമര നീക്കം തെളിെഞ്ഞന്നും ഇതിനെക്കാൾ വലിയ നാണക്കേട് ബി.ജെ.പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുെന്നന്നും കേസ് എങ്ങനെ കൈകാര്യം ചെയ്തെന്നും വിധി പ്രസ്താവിച്ചതെങ്ങനെയെന്നും തനിക്കറിയില്ലെന്നും മുൻ സ്പീക്കർ കെ.ആർ. രമേശ്കുമാർ പറഞ്ഞു. അയോഗ്യനാകുന്നത് ഒരാൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നല്ല. കാരണം രാജി സമർപ്പിക്കുന്നതും അയോഗ്യനാക്കപ്പെടുന്നതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. രാജിക്ക് ഒരു മൂല്യമുണ്ട്. എന്നാൽ, അയോഗ്യത ഒരു ശിക്ഷയാണ്. അയോഗ്യത നടപടി കോടതി ശരിവെച്ചത് തൻെറ തീരുമാനം ശരിയാണെന്ന് തെളിയിക്കപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ ബംഗളൂരു: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ എല്ലാവരും സന്തുഷ്ടരാണെന്നും രാഷ്ട്രീയ രംഗത്തുള്ളവർക്ക് തെരഞ്ഞെടുപ്പ് ഏറ്റവും പ്രധാനമാണെന്നും അതിന് സുപ്രീംകോടതി അനുവദിച്ചിരിക്കുെന്നന്നും അയോഗ്യനാക്കപ്പെട്ട ജെ.ഡി.എസ് എം.എൽ.എ എ.എച്ച്. വിശ്വനാഥ് പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചതില്‍ ആശ്വാസമുണ്ടെന്ന് മസ്‌കി മുന്‍ എം.എൽ.എ പ്രതാപ് ഗൗഡ പാട്ടീല്‍ പറഞ്ഞു. ഇത്തരത്തിെല ഒരു വിധി പ്രതീക്ഷിച്ചിരുെന്നന്ന് യെല്ലാപുര്‍ മുന്‍ എം.എൽ.എ ശിവറാം ഹെബ്ബാര്‍ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരായ കെ. ഗോപാലയ്യ, ബി.സി. പാട്ടീൽ, എം.ടി.ബി. നാഗരാജ് തുടങ്ങിയവരും വിധിയെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.