ബംഗളൂരു: കോടികളുടെ െഎ.എം.എ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വ ്യാപക റെയ്ഡ്. കേസ് അന്വേഷിക്കുന്ന സി.ബി.െഎ സംഘത്തിൻെറ നേതൃത്വത്തിൽ കർണാടകയിലെ 14 കേന്ദ്രങ്ങളിലും ഉത്തർപ്രദേശിലെ ഒരു കേന്ദ്രത്തിലുമായാണ് ഹേമന്ത് നിംബാൽകർ, അജയ് ഹിലോരി അടക്കമുള്ളവരുടെ വസതികളിൽ വെള്ളിയാഴ്ച പരിശോധന നടന്നത്. നേരത്തേ, സാമ്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗം െഎ.ജിയായിരുന്നു ഹേമന്ത് നിംബാൽകർ. 2018ൽ െഎ.എം.എക്കെതിെര പരാതിയുയർന്നപ്പോൾ ബംഗളൂരു ഇൗസ്റ്റ് ഡെപ്യൂട്ടി കമീഷണറായിരുന്നു അജയ് ഹിലോരി. െഎ മോണിറ്ററി അഡ്വൈസറി (െഎ.എം.എ) ഗ്രൂപ്പിൻെറ പ്രധാന ഒാഫിസ് സ്ഥിതി ചെയ്യുന്ന ശിവാജി നഗർ ഏരിയ ഇൗസ്റ്റ് ഡെപ്യൂട്ടി കമീഷണറുടെ പരിധിയിലാണ് വരുക. കർണാടകയിൽ ബംഗളൂരുവിൽ 11 കേന്ദ്രങ്ങളിലും മാണ്ഡ്യ, രാമനഗര, ബെളഗാവി എന്നിവിടങ്ങളിലും ഉത്തർപ്രദേശിൽ മീറത്തിലുമായിരുന്നു പരിശോധന. ചാർേട്ടഡ് അക്കൗണ്ടൻറുകളും ഫോറൻസിക് ഒാഡിറ്റേഴ്സുമടക്കമുള്ള വിവിധ സംഘാംഗങ്ങൾ സി.ബി.െഎ റെയ്ഡിൽ പങ്കാളികളായി. സി.െഎ.ഡി ഡെപ്യൂട്ടി എസ്.പി ഇ.ബി. ശ്രീധര, കമേഴ്സ്യൽ സ്ട്രീറ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. രമേശ്, എസ്.െഎ ഗൗരി ശങ്കർ, ബംഗളൂരു നോർത്ത് എ.സി.പി എൽ.സി. നാഗരാജ്, ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ ബി.എം. വിജയശങ്കർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. ബംഗളൂരു നോർത്ത് സബ്ഡിവിഷൻ വില്ലേജ് അക്കൗണ്ടൻറ് മഞ്ജുനാഥ്, ബംഗളൂരു വികസന അതോറിറ്റി ചീഫ് മാനേജർ പി.ഡി. കുമാർ എന്നീ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടന്നു. െഎ.എം.എ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ സി.ബി.െഎ അന്വേഷണസംഘം ഹേമന്ത് നിംബാൽകറിൻെറയും അജയ് ഹിലോരിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഹലാൽ നിക്ഷേപത്തിൻെറ പേരിൽ പതിനായിരക്കണക്കിന് നിക്ഷേപകരിൽനിന്നായി 2000 കോടിയോളം രൂപ െഎ.എം.എ ഗ്രൂപ് തട്ടിയെടുത്തതായാണ് പരാതി. കേസിൽ ഒളിവിലായിരുന്ന കമ്പനി എം.ഡി മുഹമ്മദ് മൻസൂർ ഖാൻ അറസ്റ്റിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നിർദേശപ്രകാരം കേസ് അന്വേഷിച്ച കർണാടക എസ്.െഎ.ടി സംഘത്തിൽനിന്ന് യെദിയൂരപ്പ സർക്കാറിൻെറ ആവശ്യപ്രകാരം സി.ബി.െഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.