മുൻ എം.പി വിജയശങ്കർ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ

ബംഗളൂരു: ൈമസൂരുവിലെ മുൻ എം.പി സി.എച്ച്. വിജയശങ്കർ ബി.െജ.പിയിലേക്ക് മടങ്ങിയെത്തി. മല്ലേശ്വരത്തെ ബി.ജെ.പി ആസ്ഥാനത് ത് ചൊവ്വാഴ്ച നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവർ വിജയശങ്കറിന് പാർട്ടി പതാക കൈമാറി. ഒരാഴ്ചമുമ്പ് ഇരുവരുമായും വിജയശങ്കർ കൂടിക്കാഴ്ച നടത്തിയതോടെ ബി.ജെ.പിയിലേക്കുള്ള മടക്കത്തെക്കുറിച്ച് സൂചനകളുയർന്നിരുന്നു. കുറുബ സമുദായ നേതാവായ വിജയശങ്കറിൻെറ മടങ്ങിവരവ് മൈസൂരു മേഖലയിൽ ബി.ജെ.പിക്ക് ശക്തിപകരും. കുറുബ സമുദായത്തിന് സ്വാധീനമുള്ള മേഖലയാണ് മൈസൂരു. കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യയും കുറുബ സമുദായംഗമാണ്. വിജയശങ്കർ കോൺഗ്രസ് വിട്ടത് സിദ്ധരാമയ്യയുടെ നേതൃപദവിക്ക് ഏറെ ക്ഷീണം ചെയ്യും. ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ എം.പിയും ഒരു തവണ എം.എൽ.സിയുമായിരുന്ന വിജയശങ്കർ, യെദിയൂരപ്പയുടെ ആദ്യ സർക്കാറിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്നു. സിദ്ധരാമയ്യയുടെ നീക്കത്തിൻെറ ഭാഗമായി 2017ലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. ജെ.ഡി-എസിൻെറ എതിർപ്പ് മറികടന്ന് ഹൈകമാൻഡിൽ സമ്മർദം ചെലുത്തി കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ െമെസൂരു-കുടക് സീറ്റ് സിദ്ധരാമയ്യ വിജയശങ്കറിന് നൽകിയിരുന്നു. എന്നാൽ, ബി.ജെ.പിയുടെ പ്രതാപ്സിംഹയോട് പരാജയപ്പെട്ടു. കോൺഗ്രസിനും ജെ.ഡി-എസിനും സിംഹഭാഗം വോട്ടുള്ള മണ്ഡലത്തിലായിരുന്നു വിജയശങ്കറിൻെറ പരാജയം. വിജയമുറപ്പിച്ച സീറ്റിൽ സഖ്യത്തിൻെറ തമ്മിലടിയിൽ പരാജയപ്പെട്ടതും സഖ്യത്തിൻെറ വീഴ്ചയും വിജയശങ്കറിനെ ബി.ജെ.പിയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. ഹുൻസൂരുവിൽനിന്ന് മുമ്പ് നിയമസഭയിലെത്തിയ അദ്ദേഹത്തെ ഹുൻസൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുമോ അതോ എം.എൽ.സി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.