എം.എൽ.എമാരുടെ അയോഗ്യത കേസ്​: കോൺഗ്രസി​െൻറ പ്രതീക്ഷകൾക്ക്​ തിരിച്ചടി

എം.എൽ.എമാരുടെ അയോഗ്യത കേസ്: കോൺഗ്രസിൻെറ പ്രതീക്ഷകൾക്ക് തിരിച്ചടി വിവാദ വിഡിയോ തെളിവായി സ്വീകരിച്ചില്ല ബംഗളൂരു: കർണാടകയിലെ 17 എം.എൽ.എമാരുടെ അയോഗ്യത കേസിൽ സുപ്രീംകോടതിയിൽ കോൺഗ്രസിൻെറ പ്രതീക്ഷകൾക്ക് തിരിച്ചടി. സഖ്യസർക്കാറിൻെറ ഭരണ അട്ടിമറിയെ സാധൂകരിക്കുന്ന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പരാമർശങ്ങളടങ്ങുന്ന വിവാദ വിഡിയോ അയോഗ്യത കേസിൽ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതാണ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. വിധി പൂർത്തിയായ കേസിൽ പുതിയ തെളിവ് ഉൾപ്പെടുത്തുന്നത് ഉത്തരവ് പുറപ്പെടുവിക്കുന്നത് വൈകാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് വിഡിയോ ദൃശ്യങ്ങൾ പരിഗണിക്കാതിരുന്നത്. ആവശ്യമെങ്കിൽ ഒാഡിയോ, വിഡിയോ, പത്ര വാർത്തകളുടെ കട്ടിങ്ങുകൾ അടക്കമുള്ള കോൺഗ്രസ് സമർപ്പിച്ച പുതിയ തെളിവുകൾ പിന്നീട് പരിഗണിക്കാമെന്നായിരുന്നു ഡിവിഷൻ ബെഞ്ചിൻെറ നിലപാട്. എന്നാൽ, അയോഗ്യത കേസിൽ വിധി പുറപ്പെടുവിക്കുകയും ഉപതെരഞ്ഞെടുപ്പ് ഡിസംബർ ആദ്യവാരത്തിൽ പൂർത്തിയാവുകയും ചെയ്യുന്നതോടെ ഇതിൻെറ പ്രസക്തി കുറയും. യെദിയൂരപ്പയുടെ വിഡിയോ കേസിൽ സുപ്രധാന തെളിവായി സ്വീകരിക്കണമെന്നായിരുന്നു എതിർകക്ഷിയായ കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിൻെറ വാദം. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ നിലവിലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് വിഡിയോയിലുള്ളത്. കേന്ദ്രത്തിൻെറ അനുമതിയോടെയാണ് കർണാടകയിൽ ഒാപറേഷൻ താമര അരങ്ങേറിയതെന്നും ഭരണപക്ഷ എം.എൽ.എമാരുടെ രാജി സ്വമേധയാ അല്ലെന്നും അത് തെളിയിക്കുന്നതാണ് പ്രസ്തുത വിഡിയോയിലെ സന്ദേശങ്ങളെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, വിധി വൈകിക്കുന്നതിലൂടെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് നീട്ടുകയാണ് എതിർകക്ഷിയുടെ ലക്ഷ്യമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആരോപിച്ചു. വിഡിയോ ദൃശ്യം കോടതി രേഖയിൽ ഉൾപ്പെടുത്തണമെന്ന കപിൽ സിബലിൻെറ ആവശ്യത്തോട് ഡിവിഷൻ ബെഞ്ച് മൗനംപാലിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ വി.എൻ. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്പീക്കറുടെ അയോഗ്യത നടപടിക്കെതിരെ 17 എം.എൽ.എമാർ നൽകിയ കേസിൽ ബുധനാഴ്ച സുപ്രീംകോടതി വിധി പറഞ്ഞേക്കും. രക്തദാന ക്യാമ്പ് നടത്തി ബംഗളൂരു: കന്നട രാജ്യോത്സവത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി രാമമൂർത്തി നഗർ ഏരിയ കമ്മിറ്റി നിംഹാൻസ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വി.വി. അബ്ദു ചുള്ളിപ്പാറ സ്വാഗതം പറഞ്ഞു. ഹനീഫ് കെ.ആർ പുരം, ടി.സി. മുനീർ, അഷ്‌റഫ്‌ കമ്മനഹള്ളി, സലീം മുരുകേഷ് പാളയ, സമീർ ബെലന്തൂർ എന്നിവർ സംസാരിച്ചു. പടം- kammanahalli: കന്നട രാജ്യോത്സവത്തോടനുബന്ധിച്ചു എ.ഐ.കെ.എം.സി.സി രാമമൂർത്തി നഗർ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.