ജെ.ഡി.എസ് പതാക കൈയിലേന്തി ശിവകുമാർ; അതൃപ്തി അറിയിച്ച് സിദ്ധരാമയ്യ

-ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നത് ബംഗളൂരു: കള്ളപ്പണക്കേസിൽ ജാമ്യം കിട്ട ി ബംഗളൂരുവിലെത്തിയ ഡി.കെ. ശിവകുമാർ സ്വീകരണ റാലിക്കിടെ ജെ.ഡി.എസ് പതാക വീശിയതിൽ അതൃപ്തിയുമായി കോൺഗ്രസ് നേതാക്കൾ. സ്വീകരണ റാലിയിൽ കോൺഗ്രസ് പതാകക്കൊപ്പം ജെ.ഡി.എസ് പതാക വീശുന്നത് എന്ത് സന്ദേശമാണ് നൽകുകയെന്ന് നേതാക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമർശിച്ചു. ബി.ജെ.പിയെയും ജെ.ഡി.എസിനെയും വിമർശിച്ചുകൊണ്ടുള്ള സിദ്ധരാമയ്യയുടെ സ്വകാര്യ സംഭാഷണത്തിൻെറ വിഡിയോ പുറത്തായതോടെയാണ് കോൺഗ്രസിലെ അഭിപ്രായവ്യത്യാസം ചർച്ചയായത്. ജെ.ഡി.എസുമായുള്ള സഖ്യത്തിൽനിന്നും അകന്നു നിൽക്കാൻ പറയുന്നതിനിടെ ഒന്നിച്ചുള്ള റാലി തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം ആശങ്ക അറിയിച്ചു. ശനിയാഴ്ച ഡി.കെ. ശിവകുമാറിെന ആയിരകണക്കിന് പ്രവർത്തകർ ചേർന്നാണ് സ്വീകരിച്ചത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജെ.ഡി.എസ് പ്രവർത്തകരും സ്വീകരണറാലിയിൽ പങ്കെടുത്തിരുന്നു. തുറന്ന ജീപ്പിൽ വരുന്നതിനിടെ ജെ.ഡി.എസ് പ്രവർത്തകരിലൊരാൾ ജെ.ഡി.എസ് പതാക ശിവകുമാറിന് കൈമാറുകയായിരുന്നു. അൽപനേരം പതാക വീശിയശേഷം കൈമാറുകയും ചെയ്തു. ഇതിൻെറ വിഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്. അതേസമയം, ജെ.ഡി.എസ് പതാക കൈയിലേന്തിയതിനെ ഡി.കെ. ശിവകുമാർ ന്യായീകരിച്ചു. ഒരോ പരിപാടിക്ക് പോകുമ്പോഴും ജനങ്ങൾ പല പതാകകളും തരാറുണ്ട്. ഇവിടെ തന്നെ കാത്ത് ജെ.ഡി.എസ് പ്രവർത്തകരുണ്ടായിരുന്നു. അവരോട് വരണ്ട എന്ന് പറയാനാകുമോ എന്നും ഡി.കെ. ശിവകുമാർ തിരിച്ചടിച്ചു. താൻ കോൺഗ്രസുകാരനായാണ് ജനിച്ചത്. അതിനാൽ ജെ.ഡി.എസ് പതാക കൈയിലേന്തിയത് വലിയ കാര്യമല്ലെന്നും സിദ്ധരാമയ്യക്ക് തന്നോട് ഒരുപാട് സ്നേഹമുണ്ടെന്നും അതിനാലാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ മതേതരവാദിയാണ് സിദ്ധരാമയ്യയെന്നും എന്നാൽ, അദ്ദേഹത്തെ പിന്തുണച്ച തങ്ങൾ വർഗീയവാദികളാണെന്നാണ് സിദ്ധരാമയ്യ പറയുന്നതെന്നും എച്ച്.ഡി. കുമാരസ്വാമിയും വിമർശിച്ചു. തങ്ങളുടെ ചില പാർട്ടി പ്രവർത്തകർ ശിവകുമാറിന് പിന്തുണ അറിയിച്ച് ചെന്നതാകാം. അതിന് വലിയ മാനം നൽകേണ്ടതില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഡി.കെ. ശിവകുമാറിന് നൽകിയ വമ്പൻ സ്വീകരണം വേണ്ടായിരുന്നുവെന്ന അഭിപ്രായം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്. സിദ്ധരാമയ്യ വിഭാഗവും ഡി.കെ. ശിവകുമാർ വിഭാഗവും തമ്മിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പാർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് കർണാടക കോൺഗ്രസിലെ വിഭാഗീയത മറനീക്കിക്കൊണ്ട് പതാക വിവാദം ഉണ്ടാകുന്നത്. 15 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിലെ ഭിന്നത ചർച്ചയാകുന്നത്. തിങ്കളാഴ്ച സ്വന്തം മണ്ഡലമായ കനകപുരയിലെത്തിയ ശിവകുമാർ ക്ഷേത്രദർശനം നടത്തി. പിതാവ് കെംപെഗൗഡയുടെ സ്മൃതിമണ്ഡപത്തിൽ കുടുംബത്തോടൊപ്പം പ്രാർഥന നടത്തി. തുടർന്ന് വൈകീട്ടോടെ പാർട്ടി നേതാക്കളുമായി േയാഗം ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.