ബംഗളൂരു: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന കന്നട രാജ്യോത്സവ പുരസ്‌കാരം പ്രഖ്യാപിച്ചു. 64 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. സാഹിത്യം, രംഗകല, സംഗീതം, ചിത്രരചന, കായികം, സിനിമ, വിദ്യാഭ്യാസം, പരിസ്ഥിതി, കൃഷി തുടങ്ങിയ 24 വിഭാഗങ്ങളിലായി 64 പേരെയാണ് തെരഞ്ഞെടുത്തത്. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നാലുപേര്‍ക്കും രംഗകലയില്‍ ആറുപേര്‍ക്കും പുരസ്‌കാരം നല്‍കും. കന്നട രാജ്യോത്സവദിനമായ നവംബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ. മനോരജ്ഞപ്പഷെട്ടി മസഗഡി, പ്രഫ. ബി. രാജശേഖരപ്പ, ചന്ദ്രകാന്ത് കാരടല്ലി, ഡോ. സരസ്വതി ചിമ്മലഗി തുടങ്ങിയവര്‍ക്കാണ് സാഹിത്യത്തിനുള്ള പുരസ്‌കാരം. പരശുറാം സിദ്ധി, പാല്‍ സുദര്‍ശന്‍, ഹൂളി ശേഖര്‍, എന്‍. ശിവലിംഗയ്യ, ഡോ. എച്ച്.കെ. രാമനാഥ്, ഭാര്‍ഗവി നാരായണന്‍ എന്നിവര്‍ക്ക് രംഗകലക്കുള്ള പുരസ്‌കാരവും ലഭിച്ചു. വിശ്വനാഥ് ഭാസ്‌കര്‍ ഗനിക, ചേനട എ. കുട്ടപ്പ, നന്ദിത നാഗനഗൗഡര്‍ എന്നിവര്‍ക്ക് കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരവും സമര്‍പ്പിക്കും. യക്ഷഗാനത്തിന് ഡോ. ശ്രീധരഭണ്ഡാരിയും സിനിമക്ക് ശൈലശ്രീയും പുരസ്‌കാരം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.