അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരുടെ കേസിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും

ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ ചോദ്യംചെയ്ത ൈഹകോടതിയിലെ ഹരജിക്ക് സ്റ്റേ നവംബർ 11 മുതൽ തെരെഞ്ഞടുപ്പ് പെരുമാറ് റച്ചട്ടം നിലവിൽവരും ബംഗളൂരു: തങ്ങളെ അയോഗ്യരാക്കിയ നടപടി പിൻവലിക്കാൻ ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് 17 വിമത എം.എൽ.എമാർ നൽകിയ ഹരജിയിൽ സുപ്രീംകോടതിയിൽ വ്യാഴാഴ്ചയും വാദം തുടരും. ബുധനാഴ്ച കേസ് പരിഗണിച്ച കോടതിയിൽ ഹരജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ രോഹതഗി ഹാജരായി. അതേസമയം, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരെഞ്ഞടുപ്പ് കമീഷൻ നടപടിക്കെതിരെ കർണാടക ഹൈകോടതിയിൽ കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു നൽകിയ ഹരജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരയ സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്റ്റേ ഉത്തരവ് നൽകിയത്. എം.എൽ.എമാരുെട അയോഗ്യത സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത് സുപ്രീംകോടതിയെ ചൊടിപ്പിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്നും പെരുമാറ്റച്ചട്ടം ബാധകമാക്കണമെന്നുമായിരുന്നു ഹരജികളിലെ ആവശ്യം. നേരത്തേ ഒക്ടോബർ 21ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമീഷൻ ഡിസംബർ അഞ്ചിലേക്ക് മാറ്റിയിരുന്നു. നവംബർ 11 മുതൽ കർണാടകയിൽ ഉപതെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിൽവരുമെന്ന് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. കർണാടക മുൻ സ്പീക്കർ കെ.ആർ. രമേശ് കുമാറിനെതിരായ കേസിൽ ബുധനാഴ്ച സുപ്രീംകോടതി ഹരജിക്കാരുടെ വാദംകേട്ടു. അയോഗ്യത നടപടിക്ക് മുമ്പ് എം.എൽ.എമാർക്ക് മറുപടി നൽകാൻ ഏഴു ദിവസത്തെ സമയം സ്പീക്കർ അനുവദിച്ചില്ലെന്ന് അഭിഭാഷകനായ മുകുൾ രോഹതഗി ചൂണ്ടിക്കാട്ടി. എം.എൽ.എമാരുടെ രാജി സ്വീകരിച്ചിരുന്നെങ്കിൽ അയോഗ്യരാക്കാനുള്ള ഒരു തെളിവും സ്പീക്കർക്ക് മുന്നിലുണ്ടാകുമായിരുന്നില്ല. രാജിക്ക് പിന്നിലെ പ്രേരണ എന്തായിരുന്നാലും സ്പീക്കർ അതായിരുന്നില്ല നോക്കേണ്ടിയിരുന്നത്. രാജി സ്വമേധയാ ആണോ എന്നതായിരുന്നു. എം.എൽ.എമാരുടെ ഹരജി ഭരണഘടനയുടെ 32ാം വകുപ്പു പ്രകാരം, നിലനിൽക്കുന്നതാണെന്നും വിഷയം ഭരണഘടന ബെഞ്ചിന് വിടേണ്ട കാര്യമില്ലെന്നും രോഹതഗി വാദിച്ചു. നിയമസഭ നടപടികളിൽ ഹരജിക്കാരായ എം.എൽ.എമാർ പെങ്കടുക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ സൂചിപ്പിച്ചിരുെന്നന്നും എന്നാൽ, സഭാനടപടികളിൽ പെങ്കടുക്കാത്തതു ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അയോഗ്യതാ നടപടി സ്വീകരിച്ചതെന്നും ഇത് സുപ്രീംകോടതി ഉത്തരവിൻെറ ലംഘനമാണെന്നും രോഹതഗി ആരോപിച്ചു. എതിർ കക്ഷിക്കാരായ കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽസിബലാണ് ഹാജരായത്. എം.എൽ.എമാർ സമർപ്പിച്ച രാജിക്കത്തിൽ അന്വേഷണം നടത്തേണ്ടത് ഭരണഘടനാപരമായ അതോറിറ്റി എന്ന നിലയിൽ സ്പീക്കറുടെ കർത്തവ്യമാണെന്നും പ്രതിപക്ഷമായിരുന്ന ബി.ജെ.പിയുമായി ചേർന്ന് കോൺഗ്രസ്- ജെ.ഡി .എസ് സഖ്യ സർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമത്തിൻെറ ഭാഗമായാണ് രാജിയെന്ന് ബോധ്യപ്പെട്ടതിനാലാണ് അയോഗ്യത നടപടിയെന്നും കപിൽ സിബൽ വിശദീകരിച്ചു. വിമത എം.എൽ.എമാരുടെ ഹരജികൾ ഭരണഘടനയുടെ 32ാം വകുപ്പു പ്രകാരം നിലനിൽക്കുമെന്ന ഹരജിക്കാരുടെ അഭിഭാഷകൻെറ വാദത്തെ എതിർത്ത കപിൽ സിബൽ, ഭരണഘടനയുടെ 226ാം വകുപ്പു പ്രകാരം, സ്പീക്കറുടെ ഉത്തരവിനെ ഹൈകോടതിയിലേ ചോദ്യം ചെയ്യാനാവൂ എന്ന് ചൂണ്ടിക്കാട്ടി. കേസിൽ വ്യാഴാഴ്ച വിശദമായ വാദം കേൾക്കും. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.