പാലക്കാട്​ സ്വദേശി ട്രെയിന്‍തട്ടി മരിച്ച നിലയില്‍

ബംഗളൂരു: മലയാളിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മത്തിക്കരെ എം.ഇ.എസ് റോഡില്‍ ബാഹുബലി നഗറില്‍ ഗ്യാസ ് ഗോഡൗണിനു സമീപമുള്ള, നമ്പര്‍ 284/7ല്‍ താമസിച്ചിരുന്ന വിശ്വനാഥനെയാണ് (60) ഗോകുലക്കുസമീപം റെയിൽവേ ട്രാക്കില്‍ തിങ്കളാഴ്ച രാവിലെ എട്ടരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: പ്രേമ. മകന്‍: പ്രശാന്ത് (കുട്ടന്‍). വിശ്വനാഥൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്ക് പോയതായിരുന്നു. പാലക്കാട് വല്ലപ്പുഴ പുല്ലാനൂര്‍ കുടുംബാംഗമാണ്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം രാമയ്യ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ശേഷം എസ്.ആർ.എസ് വൈദ്യുതി ശ്മശാനത്തില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.