അലയന്‍സ് മുന്‍ വി.സിയുടെ കൊലപാതകം: പ്രതിയെ പൊലീസ്​ വെടിവെച്ചുവീഴ്​ത്തി

ബംഗളൂരു: അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. അയ്യപ്പ ദൊരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ പൊലീസ് കാലിൽ വെടിവെച്ച് പിടികൂടി. കൊലപാതകം നിർവഹിച്ച ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ഗണേശ് ആണ് (30) അറസ്റ്റിലായത്. ഹെബ്ബാളില്‍വെച്ച് അന്വേഷണ സംഘം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനൊരുങ്ങവേ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ആര്‍.ടി. നഗര്‍ എസ്.െഎ മിഥുൻെറ വെടി കാലില്‍കൊണ്ടതോടെ പ്രതി വീണു. പ്രതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. അയ്യപ്പ ദൊരെയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ചാന്‍സലര്‍ സുധീര്‍ അങ്കൂറിനെയും സര്‍വകലാശാല ഓഫിസ് എക്‌സിക്യൂട്ടിവ് സൂരജ് സിങ്ങിനെയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകാശ്, മുത്ത, മഞ്ജു എന്നീ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കോടി രൂപയാണ് വാടകക്കൊലയാളികൾക്ക് കൃത്യം നടത്താനായി നൽകിയത്. ദൊരെക്കുപിന്നാലെ മധുകറിനെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുെന്നങ്കിലും നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.