ബി.എം.ടി.സി ബസുകൾക്ക് പ്രത്യേക പാത; ഇന്നു മുതൽ പരിശീലന സർവിസ്​

ബംഗളൂരു: നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ബി.എം.ടി.സി ബസുകൾക്ക് മാത്രമായി പ്രത്യേക പാതയൊരുക്കുന ്ന പദ്ധതിയുടെ (ബസ് റാപിഡ് ട്രാൻസ്പോർട്ട് സിസ്റ്റം-ബി.ആർ.ടി.എസ്) പരീക്ഷണ സർവിസ് ശനിയാഴ്ച മുതൽ ആരംഭിക്കും. സിൽക് ബോർഡിൽനിന്ന് ഒൗട്ടർ റിങ് റോഡ് വഴി സ്വാമി വിവേകാനന്ദ റോഡ് (എസ്.വി റോഡ്) പോകുന്നവർക്ക് നഗരത്തിരക്കിൽ പെടാതെ യാത്ര ചെയ്യാം. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഐ.ടി. ഹബുകളെ ഉൾപ്പെടെ ബന്ധിപ്പിച്ചുകൊണ്ട് നഗരത്തിലെ ഏറ്റവും തിരക്കേറിയ 12 ഇടനാഴികളിലൂടെയാണ് ആദ്യഘട്ടത്തിൽ ബി.ആർ.ടി.എസ് പദ്ധതി നടപ്പാക്കുക. പരീക്ഷണ ഒാട്ടത്തിനായി 20 കിലോമീറ്റർ ദൂരത്തിൽ ഒൗട്ടർ റിങ് റോഡിലൂടെ ബി.എം.ടി.സി ബസുകൾ മാത്രമായി പ്രത്യേക പാത ഒരുക്കി. മെയിൻറോഡിൽ ഇരുമ്പു തൂണുകൾ സ്ഥാപിച്ച് പാത വേർതിരിച്ചു. നവംബർ ഒന്നു മുതൽ ഇതേ റോഡിലെ പ്രത്യേക പാതയിലൂടെ 45 ബി.എം.ടി.സി ബസുകൾ പൂർണതോതിൽ സർവിസ് നടത്താനാണ് തീരുമാനം. നിലവിൽ തിരക്കേറിയ ഒൗട്ടർ റിങ് റോഡിലൂടെ വിവിധ ഭാഗങ്ങളിലേക്കായി 768 ബസ്സുകൾ 6596 ട്രിപ്പാണ് ദിവസേന നടത്തുന്നത്. ഒരോ ദിവസവും 3.5 ലക്ഷം പേരാണ് ശരാശരി ഇതിലൂടെ യാത്ര ചെയ്യുന്നത്. 20 കിലോമീറ്റർ നീളത്തിലുള്ള പ്രത്യേക പാത സജ്ജമാകുന്നതോടെ 1.5 ലക്ഷം യാത്രക്കാരുടെ വർധനയാണ് ബി.എം.ടി.സി പ്രതീക്ഷിക്കുന്നത്. പ്രത്യേക പാത വരുന്നതോടെ കുറഞ്ഞ സമയത്തിൽ ഗതാഗതക്കുരുക്കിൽപെടാതെ യാത്രക്കാർക്ക് വിവിധയിടങ്ങളിലെത്താം. ഒൗട്ടർ റിങ് റോഡ്, സർജാപുർ റോഡ്, ഹൊസൂർ റോഡ്, ഒാൾഡ് എയർപോർട്ട് റോഡ്, ഒാൾഡ് മദ്രാസ് റോഡ്, ബെള്ളാരി റോഡ്, ബെന്നാർഘട്ട റോഡ്, കനക്പുര റോഡ്, മാഗഡി റോഡ്, വെസ്റ്റ് ഒാഫ് കോർഡ് റോഡ്, തുമകുരു റോഡ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ബി.എം.ടി.സിക്ക് മാത്രമായി പ്രത്യേക പാത സജ്ജമാക്കുന്നത്. പരീക്ഷണ പാതയിലൂടെ സർവിസ് പൂർണതോതിൽ ആരംഭിക്കുന്നതോടെ എം.ജി റോഡ്, കെ.ആർ പുരം, സെൻട്രൽ സിൽക് ബോർഡ് ജങ്ഷൻ, വെള്ളറ ജങ്ഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. പ്രത്യേക പാതയിലൂടെ ബി.എം.ടി.സി ബസുകളും ആംബുലൻസുകളും മാത്രമായിരിക്കും അനുവദിക്കുക. മറ്റു വാഹനങ്ങൾ ഇതിലൂടെ സർവിസ് നടത്തിയാൽ പിഴ ഈടാക്കുന്നതിനായി സർക്കാറിനെ സമീപിക്കാനാണ് ബി.എം.ടി.സിയുടെ തീരുമാനം. സെൻട്രൽ സിൽക് ബോർഡ്, എച്ച്.എസ്.ആർ. ബി.ഡി.എ കോംപ്ലക്സ്, എച്ച്.എസ്.ആർ ബസ് ഡിപ്പോ, അഗര, ഇബ്ളൂർ ബസ്സ്റ്റോപ്, ബെലന്തൂർ, ഇക്കോസ്പേസ്, ന്യൂ ഹൊറിസോൺ കോളജ്, മാർത്തഹള്ളി, കാർത്തികനഗർ, മഹാദേവപുര, കെ.ആർ.പുരം റെയിൽവേ സ്റ്റേഷൻ, ടിൻ ഫാക്ടറി, ൈബയപ്പനഹള്ളി എന്നിവിടങ്ങളിലൂടെയായിരിക്കും സ്വാമി വിവേകാനന്ദ റോഡിലെത്തുക. നട്ടെല്ല് ശസ്ത്രക്രിയക്ക് നൂതനവിദ്യ ബംഗളൂരു: ലോക സ്‌പൈന്‍ ദിനത്തോടനുബന്ധിച്ച് നഗരത്തിലെ ബി.ആര്‍ ലൈഫ് ആൻഡ് എസ്.എസ്.എന്‍.എം.സി നട്ടെല്ല് ശസ്ത്രക്രിയക്കായി അത്യാധുനിക ഇൻട്രാ ഓപറേറ്റിവ് ത്രീഡി റീകണ്‍സ്ട്രക്ഷന്‍ മെഡിക്കല്‍ സാങ്കേതികവിദ്യ പുറത്തിറക്കി. ശസ്ത്രക്രിയ ആവശ്യമായ നട്ടെല്ല് ഭാഗത്തിൻെറ സൂക്ഷ്മ ചിത്രം ലഭിക്കാനും ഇതിനെ മിനിറ്റുകള്‍ക്കുള്ളില്‍ ത്രീഡി ചിത്രമാക്കി മാറ്റാനും ഈ സാങ്കേതികവിദ്യക്ക് സാധിക്കുമെന്ന് ബി.ആര്‍ ലൈഫ് എസ്.എസ്.എന്‍.എം.സി ചീഫ് ന്യൂറോ സര്‍ജന്‍ ഡോ. വെങ്കട്ടരമണ പറഞ്ഞു. ശസ്ത്രക്രിയ നടത്താന്‍ ന്യൂറോ സര്‍ജന്‍മാരെ സഹായിക്കുന്ന സാങ്കേതികവിദ്യ ഇന്ത്യയിലാദ്യമായാണെന്നും രോഗികളെ കൃത്യമായും വേഗത്തിലും ചികിത്സിക്കാന്‍ പുതിയ സാങ്കേതികവിദ്യക്ക് സാധിക്കുമെന്നും അധികൃതർ അവകാശപ്പെട്ടു. എ.ഐ.കെ.എം.സി.സി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ബംഗളൂരു: എ.ഐ.കെ.എം.സി.സി മെജസ്റ്റിക് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ചിക്കൻ കൗണ്ടി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഷീദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ഹുസൈൻ തങ്ങൾ, അഡ്വ. മുഹമ്മദ്, ഷമീർ വെട്ടം, റഹീം ചാവശ്ശേരി, അബു ശ്രീകണ്ഠപുരം, അഷ്റഫ് ഷൈൻ, ഷംസുദ്ദീൻ കൂടാളി, എന്നിവർ സംസാരിച്ചു. എം.കെ. റസാഖ് സ്വാഗതവും ടി.സി. മുനീർ നന്ദിയും പറഞ്ഞു ഭാരവാഹികൾ: ഹുസൈൻ തങ്ങൾ (മുഖ്യരക്ഷാധികാരി), സിറാജ് സി.സി, അസ്ലം ടി.സി (മെമ്പർമാർ), അഷ്റഫ് ഷൈൻ (പ്രസി), അബ്ദുറഹ്മാൻ എസ്.കെ, ഷനീർ ചാവശ്ശേരി (വൈസ് പ്രസി.), അബു ശ്രീകണ്ഠപുരം (ജന.സെക്ര), റഫീഖ് എ.കെ., മൊയ്തു പെർള (സെക്ര), എം.കെ. അബ്ദുൽ റസാഖ് (ട്രഷ.), അബ്ദുറഹ്മാൻ (പാലിയേറ്റിവ് കോഒാഡിനേറ്റർ) പടം- aikmcc mejestic
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.