കർണാടകയിൽ തീവ്രവാദ വിരുദ്ധ സ്​ക്വാഡ്​ രൂപവത്​കരിക്കുന്നു

ബംഗളൂരു: തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ കർണാടകയിൽ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കുറ്റകൃത്യങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും തടയാൻ ന്യൂഡൽഹി, മുംബൈ, ചെന്നൈ മെട്രോ നഗരങ്ങളിൽ പ്രവർത്തിക്കുന്നതിന് സമാന രീതിയിലാകും സേനയുടെ പ്രവർത്തനം. ഒരേസമയം ബംഗളൂരു പൊലീസിനും ദേശീയ അന്വേഷണ ഏജൻസിയോടും സഹകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സേനയിൽ മികച്ച ഉദ്യോഗസ്ഥരെ എല്ലാ ആധുനിക സാേങ്കതിക സൗകര്യങ്ങളോടെയും വിന്യസിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് കർണാടകയടക്കം പല സംസ്ഥാനങ്ങളിലും ബംഗ്ലാദേശി തീവ്രവാദ സംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശിൻെറ (ജെ.എം.ബി) സാന്നിധ്യമുണ്ടെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) മുന്നറിയിപ്പിന് പിന്നാലെയാണ് കർണാടക സർക്കാർ തീവ്രവാദ വിരുദ്ധ സേന രൂപവത്കരണവുമായി രംഗത്തുവരുന്നത്. 2014ലെ ബർദ്വാൻ സ്ഫോടനത്തിന് ശേഷം ജെ.എം.ബി തീവ്രവാദികൾ ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ചും ബംഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്ന് കഴിഞ്ഞ െസപ്റ്റംബറിൽ എൻ.െഎ.എ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം ജെ.എം.ബി പ്രവർത്തകനായ ഹബീബുറഹ്മാനെ ദൊഡ്ഡെബല്ലാപുരിൽനിന്നും നേതാവ് മുഹമ്മദ് ജാഹിദുൽ ഇസ്ലാമിനെ രാമനഗരയിൽനിന്നും എൻ.െഎ.എ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ രാമനഗരയിലെ കനാലിൽനിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.