സംഘ്​പരിവാർ പ്രതിഷേധം: ഗുൽബർഗ സർവകലാശാലയിൽ കനയ്യ കുമാറി​െൻറ പരിപാടി തടഞ്ഞു

സംഘ്പരിവാർ പ്രതിഷേധം: ഗുൽബർഗ സർവകലാശാലയിൽ കനയ്യ കുമാറിൻെറ പരിപാടി തടഞ്ഞു പരിപാടി കാമ്പസിന് പുറത്തേക്ക് മാറ്റ ി ബംഗളൂരു: ജെ.എൻ.യു മുൻ വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ കനയ്യ കുമാറിൻെറ പ്രഭാഷണം സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനം ഇടപെട്ട് വേദിമാറ്റി. വടക്കൻ കർണാടകയിലെ ഗുൽബർഗ സർവകലാശാലയിൽ നടത്താനിരുന്ന പരിപാടിയാണ് ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കാമ്പസിനുള്ളിൽ അനുമതി നിഷേധിച്ചത്. സർവകലാശാലയിലെ ബി.ആർ. അംബേദ്കർ പഠന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ചൊവ്വാഴ്ച നടത്താനിരുന്ന പ്രഭാഷണത്തിന് വൈസ് ചാൻസലർ ഇൻ ചാർജ് പരിമള അംബേദ്കർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് സർവകലാശാല കാമ്പസിന് പുറത്തുള്ള വിശേശ്വരയ്യ എൻജിനീയറിങ് ഭവനിലേക്ക് പരിപാടി മാറ്റി. കനയ്യ കുമാറിൻെറ പരിപാടി അരങ്ങേറിയാൽ കാമ്പസിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും അനിയന്ത്രിത സംഘർഷത്തിന് സാധ്യതയുണ്ടെന്നും കർണാടക സർക്കാർ നൽകിയ മുന്നറിയിപ്പിെന തുടർന്നാണ് അനുമതി പിൻവലിച്ചതെന്ന് വി.സി അറിയിച്ചു. കനയ്യ കുമാർ കാമ്പസിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും വാഴ്സിറ്റി രജിസ്ട്രാറും തമ്മിൽ വിഷയം ചർച്ചചെയ്തതായും വിദ്യാർഥികളുടെയും കാമ്പസിൻെറയും സമാധാനാന്തരീക്ഷം മുൻനിർത്തിയാണ് തീരുമാനമെന്നും അവർ വിശദീകരിച്ചു. സംഘ്പരിവാർ പ്രതിഷേധം വകവെക്കാതെ പരിപാടിയുമായി മുന്നോട്ടുപോവാനായിരുന്നു സർവകലാശാലയുടെ തീരുമാനമെങ്കിലും അവസാനനിമിഷം ക്രമസമാധാനപ്രശ്നം ഉയർത്തിക്കാട്ടി ബി.ജെ.പി ഭരിക്കുന്ന കർണാടക സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഗുൽബർഗ സർവകലാശാല റിസർച്ച് സ്കോളേഴ്സ് അസോസിയേഷനും െഗസ്റ്റ് െലക്ചറേഴ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ 'ഭരണഘടനയും യുവാക്കളുടെ പങ്കും' എന്ന വിഷയത്തിലായിരുന്നു കനയ്യ കുമാറിൻെറ പ്രഭാഷണം നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് ഗുൽബർഗ സർവകലാശാലയിൽ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് എ.ബി.വി.പി, ശ്രീരാമസേന അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായെത്തിയതോടെ ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് സമിതി യോഗം പരിപാടിക്ക് അനുമതി നിഷേധിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ തിങ്കളാഴ്ച സി.പി.െഎ, ദലിത് സംഘടനകളുടെയും ഗവേഷക വിദ്യാർഥികളുടെയും നേതൃത്വത്തിൽ സർവകലാശാല ഭരണകാര്യാലയം ഉപരോധിച്ചു. തുടർന്ന് വി.സി പരിമള അംബേദ്കറുടെ നേതൃത്വത്തിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നു. പരിപാടി മാറ്റരുതെന്നാവശ്യപ്പെട്ട് വിദ്യാർഥികളും ഹാളിന് മുന്നിൽ സംഘടിച്ചതോടെ കനയ്യ കുമാറിൻെറ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രസ്താവനകളുണ്ടാവരുതെന്ന നിബന്ധനയോടെ വി.സി പരിപാടിക്ക് അനുമതി നൽകി. പരിപാടിക്ക് ഭീഷണിയുെണ്ടന്നും ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് െഎ.ജിക്ക് വി.സി കത്തും നൽകി. ചൊവ്വാഴ്ച പരിപാടി നടക്കാനിരിക്കെയാണ് സ്ഥലത്തെ ബി.ജെ.പി എം.പിയുടെ സമ്മർദത്തെ തുടർന്ന് അവസാന നിമിഷം കർണാടക സർക്കാറിൻെറ ഇടപെടൽ. വി.സിയുടെ തീരുമാനം ഇത് ഹിന്ദുക്കളുടെ വിജയമാണെന്നും ഗുൽബർഗ സർവകലാശാലയെ മറ്റൊരു ജെ.എൻ.യുവാക്കാൻ അനുവദിക്കില്ലെന്നും സമരത്തിന് പിന്തുണ നൽകിയ അന്ദോള മഠാധിപതി സിദ്ധലിംഗ സ്വാമിജി പറഞ്ഞു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.