വാണിമേൽ: പണിമുടക്കിൽ മയ്യഴിപ്പുഴ ശുചീകരിച്ച് നാട്ടുകാർ. താവോട്ട് മുക്ക് സി.എച്ച്. മുഹമ്മദ്കോയ സ്മാരക ലൈബ്രറി ട്രസ്റ്റ് കമ്മിറ്റി സംയുക്തമായി മയ്യഴിപ്പുഴയുടെ കേളോത്ത് പാലം മുതൽ കരുവൻതാഴ വരെ പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പുഴ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് അധികൃതരും ചേർന്ന് റിസൈക്ലിങ്ങിനു വിധേയമാക്കുന്ന ഏജൻസിക്ക് കൈമാറും. കുട്ടികൾ മുതൽ മുതിർന്നവർവരെ നിരവധി ആളുകളാണ് ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ബോധവത്കരണം നടത്താനും നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. എൻ.സി. ബഷീർ, കെ.കെ. മൊയ്തു, ടി. ആലിഹസ്സൻ ഹാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.