കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വൊക്കേഷനൽ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയവർക്ക് ജനുവരി 23ന് വെള ്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം വി.എച്ച്.എസ് സ്‌കൂളിൽ മെഗ തൊഴിൽമേള സംഘടിപ്പിക്കും. 2010 മുതൽ വി.എച്ച്.എസ്.ഇ പാസായ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽനിന്നുള്ളവർക്ക് പെങ്കടുക്കാം. മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള തൊഴിൽ ദാതാക്കളായ പൊതുമേഖല, സ്വകാര്യ കമ്പനികൾ ജനുവരി 15നകം വി.എച്ച്.എസ്.ഇ വടകര ഓഫിസിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് താഴെപറയുന്ന ഇ-മെയിൽ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാം. vhserovadakara@gmail.com, ഫോൺ: 9495858484, 0496-2524911.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.